Friday, May 2, 2025 3:57 pm

ഓഫ് ഡേകളില്‍ കിടന്ന് ഉറങ്ങാറുണ്ടോ? ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം

For full experience, Download our mobile application:
Get it on Google Play

ആരോഗ്യകരമായ ശരീരത്തിന് ആരോഗ്യകരമായ ഉറക്കം അത്യാവശ്യമാണ്. എന്നാല്‍ ദിവസം മുഴുവനുമുള്ള തിരക്കും ജോലിസമയങ്ങളിലെ മാറ്റവുമെല്ലാം ആരോഗ്യകരമായ ഉറക്കത്തിന്റെ ഷെഡ്യൂള്‍ പലപ്പോഴും തകിടം മറിക്കും. ഇത് ഹൃദയാരോഗ്യം മോശമാക്കുകയും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരാഴ്ച മുഴുവന്‍ തടസപ്പെടുന്ന ഈ ഉറക്കം പരിഹരിക്കാന്‍ വാരാന്ത്യത്തില്‍ അല്‍പം കൂടുതല്‍ ഉറങ്ങുന്നത് ഹൃദ്രോഗ സാധ്യത 19 ശതമാനം കുറയ്ക്കുമെന്ന് പഠനം. ബെയിജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുവായ് ഹോസ്പിറ്റലിലെ നാഷണല്‍ സെന്റര്‍ ഫോര്‍ കാര്‍ഡിയോ വാസ്‌കുലര്‍ ഡിസീസ് സ്റ്റേറ്റ് കീ ലബോറട്ടറി ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഗവേഷകര്‍ വാരാന്ത്യത്തില്‍ അധികം ഉറങ്ങുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തി. 90,903 ആളുകളാണ് പഠനത്തിന്റെ ഭാഗമായത്.

വാരാന്ത്യത്തില്‍ കൂടുതല്‍ ഉറങ്ങുന്നവരും ഉറങ്ങാത്തവരും എന്ന നിലയില്‍ രണ്ട് വിഭാഗമായി തിരിച്ചായിരുന്നു പഠനം. 14 വര്‍ഷം നീണ്ട പഠനത്തില്‍ വാരാന്ത്യത്തില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ ഹൃദയസ്തംഭനം, ഏട്രിയല്‍ ഫൈബ്രിലേഷന്‍, സ്‌ട്രോക്ക് തുടങ്ങിയ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 19 ശതമാനം കുറവാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ഉറക്കവും ഹൃദയവും ഒരു നല്ല ഉറക്കം മികച്ച മാനസിക ഗുണങ്ങളുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ഉറക്കം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവം ; കോൺഗ്രസ് നേതാവിനെതിരെ കേസ്

0
കണ്ണൂർ: പൊതിച്ചോർ ശേഖരിക്കാൻ പോയ ഡി വൈ എഫ് ഐ പ്രവർത്തകരെ...

സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്. റ്റി. യു) പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ്‌...

0
പത്തനംതിട്ട : സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്. റ്റി. യു) പത്തനംതിട്ട...

ജില്ലയിൽ മെയ് ദിന കായിക മേളയും സൗജന്യ നേത്ര പരിശോധനയും ജീവിതശൈലി രോഗ നിർണയവും...

0
പത്തനംതിട്ട : മെയ് 1 തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ...

ഇന്ന് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

0
തിരുവനന്തപുരം: ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....