ഓഫ് ഡേകളില്‍ കിടന്ന് ഉറങ്ങാറുണ്ടോ? ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം

For full experience, Download our mobile application:
Get it on Google Play

ആരോഗ്യകരമായ ശരീരത്തിന് ആരോഗ്യകരമായ ഉറക്കം അത്യാവശ്യമാണ്. എന്നാല്‍ ദിവസം മുഴുവനുമുള്ള തിരക്കും ജോലിസമയങ്ങളിലെ മാറ്റവുമെല്ലാം ആരോഗ്യകരമായ ഉറക്കത്തിന്റെ ഷെഡ്യൂള്‍ പലപ്പോഴും തകിടം മറിക്കും. ഇത് ഹൃദയാരോഗ്യം മോശമാക്കുകയും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരാഴ്ച മുഴുവന്‍ തടസപ്പെടുന്ന ഈ ഉറക്കം പരിഹരിക്കാന്‍ വാരാന്ത്യത്തില്‍ അല്‍പം കൂടുതല്‍ ഉറങ്ങുന്നത് ഹൃദ്രോഗ സാധ്യത 19 ശതമാനം കുറയ്ക്കുമെന്ന് പഠനം. ബെയിജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുവായ് ഹോസ്പിറ്റലിലെ നാഷണല്‍ സെന്റര്‍ ഫോര്‍ കാര്‍ഡിയോ വാസ്‌കുലര്‍ ഡിസീസ് സ്റ്റേറ്റ് കീ ലബോറട്ടറി ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഗവേഷകര്‍ വാരാന്ത്യത്തില്‍ അധികം ഉറങ്ങുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തി. 90,903 ആളുകളാണ് പഠനത്തിന്റെ ഭാഗമായത്.

വാരാന്ത്യത്തില്‍ കൂടുതല്‍ ഉറങ്ങുന്നവരും ഉറങ്ങാത്തവരും എന്ന നിലയില്‍ രണ്ട് വിഭാഗമായി തിരിച്ചായിരുന്നു പഠനം. 14 വര്‍ഷം നീണ്ട പഠനത്തില്‍ വാരാന്ത്യത്തില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ ഹൃദയസ്തംഭനം, ഏട്രിയല്‍ ഫൈബ്രിലേഷന്‍, സ്‌ട്രോക്ക് തുടങ്ങിയ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 19 ശതമാനം കുറവാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ഉറക്കവും ഹൃദയവും ഒരു നല്ല ഉറക്കം മികച്ച മാനസിക ഗുണങ്ങളുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ഉറക്കം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാവില്ല, ദിവസം ഒന്നിലേറെതവണ നിയന്ത്രണം അനിവാര്യം ; മന്ത്രി സണ്ണി...

0
കൊച്ചി : സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന്...

സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ 22...

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...