തൃശൂര്‍ : കോവിഡിനുമുമ്പുള്ളതുപോലെ പകല്‍ യാത്രയ്‌ക്ക് നാളെമുതല്‍ റിസര്‍വേഷന്‍ ഇല്ലാത്ത സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ നല്‍കാന്‍ റെയില്‍വേ. രാവിലെ ആറിനും വൈകിട്ട് ഒമ്പതിനുമിടയില്‍ ടിക്കറ്റ് കൗണ്ടറില്‍നിന്നു സ്ലീപ്പര്‍ ടിക്കറ്റുകള്‍ ലഭിക്കും. രാത്രി ഒമ്പതിന് അവസാനിക്കുന്ന യാത്രകള്‍ക്കാകും ടിക്കറ്റ് നല്‍കുക. മുന്‍കൂര്‍ റിസര്‍വേഷനില്ലാത്ത സ്ലീപ്പര്‍ ടിക്കറ്റുകള്‍ പുനസ്‌ഥാപിക്കണമെന്ന യാത്രക്കാരുടെ ആവശ്യവും ഓണക്കാലത്തെ തിരക്കും പരിഗണിച്ചാണു റെയില്‍വേയുടെ തീരുമാനം.
ഓണത്തിന്റെ തിരക്ക് മുന്നില്‍ക്കണ്ട് കൊച്ചുവേളി – ബംഗളരു സ്‌പെഷല്‍ ട്രെയിന്‍ (6037/6038) പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 11ന് കൊച്ചുവേളിയില്‍നിന്നു ബംഗളുരുവിലേക്കു തിരിക്കുമെന്നാണു അറിയിപ്പ്. അവധി കഴിഞ്ഞു മടങ്ങുന്നവര്‍ക്കുമാത്രമാണ് ഇത് ഉപകാരപ്പെടുക. വേളാങ്കണ്ണി പള്ളി പെരുന്നാള്‍ കണക്കിലെടുത്തു എറണാകുളത്തുനിന്നും കൊച്ചുവേളിയില്‍നിന്നും ആറ് സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.