സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് ; നിര്‍ദ്ദേശം നടപ്പാക്കേണ്ടന്ന് ഹൈക്കോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് ഈടാക്കണമെന്ന കേന്ദ്ര മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശം നടപ്പാക്കേണ്ടന്ന് ഹൈക്കോടതി ഉത്തരവ്. 2017ല്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ സീറ്റുകളുമായി ബന്ധപ്പെട്ട് പുതിയ ചട്ടം നിലവില്‍ വന്നതോടെ സര്‍ക്കാര്‍ ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട എന്നിങ്ങനെ വേര്‍തിരിവ് പാടില്ല എന്ന നിയമം നിലവില്‍ ഉണ്ട്. എന്‍ട്രന്‍സ് കമ്മീഷണറാണ് അലോട്ട്മെന്റുകള്‍ നടത്തുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം വരുന്ന മെറിറ്റ് സീറ്റുകളില്‍ ഫീസ് വര്‍ദ്ധിക്കുന്നത് ചൂണ്ടിക്കാട്ടി ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ഫെബ്രുവരിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മെറിറ്റ് സീറ്റുകളില്‍ ഫീസ് വധിക്കുന്നത് നിയമപരമല്ലെന്നും വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍മേലാണ് കോടതി നടപടി.

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിര്‍ണ്ണയ വിഷയത്തില്‍ എന്‍ എം സി ഉത്തരവിലുള്ള നിര്‍ദ്ദേശങ്ങള്‍ അഡ്മിഷന്‍ ആന്‍ഡ് ഫീസ് റെഗുലേറ്ററി കമ്മിറ്റി അനുസരിക്കണമെന്ന വാദം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന്‍മേല്‍ അപ്രസക്തമാകുകയാണ് ചെയ്യുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...

ഗുജറാത്ത് 12 മണിക്കൂർ ജോലിയിലേക്ക് ; ആഴ്ചയിൽ 48 മണിക്കൂർ ജോലി : പ്രതിഷേധം

0
അഹമ്മദാബാദ് : പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ്...

ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം ; കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന

0
ചെന്നൈ : കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഡി.എം.കെ.യെ...