​’ഉറക്കമില്ലാത്ത രാത്രികളും ആശങ്കകളും’; മകന്റെ വിജയത്തിന് പിന്നിലെ അനുഭവങ്ങൾ പങ്കുവെച്ച് അഭിജിത്ത് ദീപകെയുടെ അമ്മ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സിജെപി സമരം അവസാനിിച്ച സാഹചര്യത്തിൽ പ്രതികരണവുമായി അഭിജിത്ത് ദീപ്കെയുടെ അമ്മ. ‘വളരെ ചെറുപ്രായത്തില്‍ അവന്‍ ചെയ്തത് വലിയൊരു കാര്യമാണ്’ എന്നാണ് സിജെപി സ്ഥാപകന്‍ അഭിജീത്ത് ദീപ്‌കെയുടെ മാതാവ് അനിത ദീപ്‌കെ പ്രതികരിച്ചിരിക്കുന്നത്. ജന്തര്‍ മന്തറില്‍ നടന്ന ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതിന് പിന്നാലെയായിരുന്നു അനിതയുടെ പ്രതികരണം.കഴിഞ്ഞ അഞ്ച് ആഴ്ചയോളമായി അഭിജിത്ത് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ തങ്ങളുടെ കാര്യം അത്ര സുഖകരമായിരുന്നില്ലെന്നാണ് അനിത ദീപ്കെ പഞ്ഞത്. മകനെ കുറിച്ചുള്ള ചിന്തയില്‍ തനിക്ക് ഉറങ്ങാനോ മതിയായ രീതിയില്‍ ഭക്ഷണം കഴിക്കാനോ കഴിഞ്ഞില്ലെന്ന് അനിത പറയുന്നു. അഭിജിത്തിന്റെ പിതാവിന്റെ കാര്യവും സമാനമായിരുന്നുവെന്നാണ് അനിത ദീപ്കെ വ്യക്തമാക്കിയത്.

ഞാന്‍ വളരെ സന്തോഷവതിയാണ്.. അതിയായ അഭിമാനമുണ്ട്. എന്നാല്‍ അവന്‍ മര്‍ദനത്തിന് ഇരയായപ്പോള്‍ ഭയമായി. അവന് എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ആശങ്കയായിരുന്നു. അവര്‍ അവനെ തല്ലി. ഞാന്‍ ഭയന്നുപോയി. ഉറങ്ങാന്‍ കഴിയുന്നില്ല. പുലര്‍ച്ചെ മൂന്നു മണിക്കും നാലു മണിക്കും ഉറക്കമില്ലാതെ എഴുന്നേറ്റിരുന്നു. ഒന്നും കഴിക്കാനും കഴിഞ്ഞില്ല. ഞങ്ങള്‍ രണ്ടുപേര്‍ക്കും കഴിക്കാനോ ഉറങ്ങാനോ കഴിഞ്ഞില്ല. കഴിഞ്ഞ ജൂണ്‍ 7 മുതല്‍ വീട്ടില്‍ എന്തെങ്കിലും ചെയ്യുന്നതായി തോന്നിയിട്ടേയില്ല’- തന്റെയും ഭര്‍ത്താവിന്റെയും അവസ്ഥ അനിത വിവരിച്ചു.എന്നാല്‍ ഇപ്പോള്‍ എന്തിനായാണോ ഇറങ്ങി തിരിച്ചത് ആ ലക്ഷ്യം മകൻ നേടിയതില്‍ അഭിജിത്തിന്റെ അമ്മ സന്തോഷത്തിലും അഭിമാനത്തിലുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...