പത്ത് മണിക്കൂറിൽ കൂടുതൽ ഉറങ്ങിയാൽ എന്ത് സംഭവിക്കും ?

For full experience, Download our mobile application:
Get it on Google Play

ജോലിസ്ഥലത്തെ അധ്വാനങ്ങള്‍ക്കും പകല്‍ സമയത്തെ ക്ഷീണത്തിനും ശേഷം രാത്രിയുള്ള ഗാഢനിദ്ര നമ്മുടെ മനസ്സിനെയും ശരീരത്തെയും ഉന്മേഷപ്രദമാക്കുന്നു. ആരോഗ്യകരമായ ജീവിതത്തില്‍ ശാന്തമായ ഉറക്കം വളരെ പ്രധാനമാണ്. രാത്രിയിലെ ഉറക്കം നിങ്ങളുടെ ശരീരത്തിലെ ഊര്‍ജം പുനഃസ്ഥാപിക്കുന്നു. അതുവഴി നിങ്ങള്‍ വീണ്ടും അടുത്തദിവസം പുതിയ ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കുന്നു. ഓര്‍മ്മ നിലനിര്‍ത്താനടക്കം ഉറക്കം വളരെ അത്യാവശ്യമാണ്. ജോലി ചെയ്യുന്നവരും പഠിക്കുന്ന കുട്ടികളും രാത്രിയില്‍ 7-8 മണിക്കൂര്‍ ഉറങ്ങുകയാണെങ്കില്‍ ദിവസം മുഴുവന്‍ അവര്‍ക്ക് ഊര്‍ജ്ജസ്വലത അനുഭവപ്പെടും. തിരക്കേറിയ ജീവിതശൈലിയാണെങ്കില്‍ പോലും രാത്രി 10 മണിക്ക് ഉറങ്ങുകയും രാവിലെ 6 മണിക്ക് എഴുന്നേല്‍ക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ രാത്രി മുഴുവന്‍ ഉണര്‍ന്ന് പകുതി ദിവസം ഉറങ്ങുന്ന ചിലരുണ്ട്. 10 മണിക്കൂറിലധികമുള്ള ഉറക്കം നിങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് അറിയാമോ? കൂടുതല്‍ ഉറക്കം നിങ്ങളെ വിഷാദരോഗത്തിന് ഇരയാക്കും. അമിതമായി ഉറങ്ങുന്നത് പല രോഗങ്ങളിലേക്കും നിങ്ങളെ നയിക്കുന്നു. അമിതമായ ഉറക്കം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

രക്തത്തിലെ പഞ്ചസാരയുടെ അളവുമായും ഉറക്കം ബന്ധപ്പെട്ടിരിക്കുന്നു. അമിതമായി ഉറങ്ങുന്നവരിലോ ഉറക്കം തീരെ ഇല്ലാത്തവരിലോ പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പലതരം ആരോഗ്യ ഘടകങ്ങളും ഇതിന് വഴിവെയ്ക്കുന്നു. വളരെയധികം ഉറങ്ങുന്നതോ അല്ലെങ്കില്‍ വളരെ കുറച്ച്‌ ഉറങ്ങുന്നതോ നിങ്ങളുടെ ശരീരഭാരം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്ന ആളുകളേക്കാള്‍ 9-10 മണിക്കൂര്‍ ഉറങ്ങുന്ന ആളുകള്‍ക്ക് 21% കൂടുതലായി അമിതവണ്ണം വരാമെന്ന് പഠനങ്ങള്‍ പറയുന്നു. ഭക്ഷണ നിയന്ത്രണവും വ്യായാമവുമൊന്നും അമിത ഉറക്കത്തെ ലഘൂകരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ചില ആളുകള്‍ക്ക് പതിവിലും കൂടുതല്‍ സമയം ഉറങ്ങുന്നത് തലവേദനയ്ക്ക് കാരണമാകും. സെറോടോണിന്‍ ഉള്‍പ്പെടെയുള്ള തലച്ചോറിലെ ചില ന്യൂറോ ട്രാന്‍സ്മിറ്ററുകളില്‍ അമിത ഉറക്കം സ്വാധീനം ചെലുത്തുന്നതെന്നാണ് ഇതിന് കാരണമെന്ന് ഗവേഷകര്‍ കരുതുന്നു. പകല്‍ അമിതമായി ഉറങ്ങുകയും രാത്രി ഉറക്കം കുറവുള്ള ആളുകള്‍ക്കും രാവിലെ തലവേദന അനുഭവപ്പെടാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

അമിത ഉറക്കത്തേക്കാള്‍ സാധാരണയായി വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ഉറക്കമില്ലായ്മ. എങ്കിലും വിഷാദരോഗമുള്ള 15% ആളുകള്‍ അമിതമായി ഉറങ്ങുന്നുവെന്ന് പഠനങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇത് അവരുടെ വിഷാദ അവസ്ഥയെ കൂടുതല്‍ വഷളാക്കിയേക്കാം. രാത്രിയില്‍ ഒന്‍പത് മുതല്‍ 11 മണിക്കൂര്‍ വരെ ഉറങ്ങുന്ന സ്ത്രീകള്‍ക്ക് എട്ട് മണിക്കൂര്‍ ഉറങ്ങുന്ന സ്ത്രീകളേക്കാള്‍ 38% ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. 72,000 ത്തോളം സ്ത്രീകളെയാണ് ഈ പഠനത്തിനായി ആരോഗ്യവിദഗ്ധര്‍ നിരീക്ഷിച്ചത്. എന്നാല്‍ അമിത ഉറക്കവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തിന്റെ കാരണം ഗവേഷകര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. പത്തു മണിക്കൂറിലധികം ഉറങ്ങുന്നവരില്‍ സ്ട്രോക്ക് പിടിപെടാനുള്ള സാധ്യത 56 ശതമാനത്തിലധികമാണെന്ന് പഠനം പറയുന്നു.

ഇത്തരം ആളുകളില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കാരണം മരണം സംഭവിക്കാനുള്ള സാധ്യത 49 ശതമാനത്തിലുമധികമാണ്. മതിയായ ഉറക്കം ലഭിക്കാതിരിക്കുന്നതും പ്രശ്നമാണ്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് ഉറക്കക്കുറവ് നിങ്ങളുടെ ഹൃദയ വാല്‍വിന് തകരാറുണ്ടാക്കുമെന്നാണ്. അപകട സാധ്യതയാണെങ്കില്‍ 44 ശതമാനത്തിലുമധികവും. രാത്രിയില്‍ ഒന്‍പതോ അതില്‍ കൂടുതലോ മണിക്കൂര്‍ ഉറങ്ങുന്ന ആളുകള്‍ക്ക് രാത്രി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്ന ആളുകളേക്കാള്‍ മരണനിരക്ക് വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. ഈ പരസ്പര ബന്ധത്തിന് പ്രത്യേക കാരണങ്ങളൊന്നും നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അമിത ഉറക്കം വിഷാദത്തിനും സാമൂഹിക അകല്‍ച്ചയ്ക്കും വഴിവയ്ക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...