കൊവിഡ് കേസുകളില്‍ നേരിയ ആശ്വാസം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 20,409 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.  ഇതോടെ ആകെ കേസുകളുടെ എണ്ണം 43,979,730 ആയി ഉയര്‍ന്നു.  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സജീവ കേസുകളുടെ എണ്ണം 1,43,988 ആണ്.   ഇത് ക്യുമുലേറ്റീവ് കേസുകളുടെ 0.33 ശതമാനവുമാണ്. ഇന്നലെ 47 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ ആകെ മരണസംഖ്യ 5,26,258 ആണ്.  രോഗമുക്തി നിരക്ക് 98.48 ശതമാനവും.  അതേസമയം കൊവിഡ് വാക്സിനേഷന്‍ കവറേജ് 200 കോടി കവിഞ്ഞു( 2,03,60,46,307).  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,63,960 പേര്‍ക്ക് വാക്സിന്‍ ഡോസുകള്‍ നല്‍കി.   12-14 പ്രായ വിഭാഗത്തില്‍ 3.88 കോടി ആളുകള്‍ക്ക് ആദ്യ ഡോസും 2.76 കോടി പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു.

15-18 വയസ്സിനിടയിലുള്ള 6.11 കോടിയിലധികം ആളുകള്‍ക്ക് അവരുടെ ആദ്യ ഡോസും 5.09 കോടിയിലധികം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.  60 വയസ്സിന് മുകളിലുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് 5.02 കോടി മുന്‍കരുതല്‍ ഡോസുകളും 18 നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 3.42 കോടിയും നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...