Sunday, May 4, 2025 3:39 pm

മടിയന്മാരെ ഇനി പുച്ഛിക്കരുത് ; ബുദ്ധിബലത്തില്‍ മുന്നില്‍ അലസൻമാർ

For full experience, Download our mobile application:
Get it on Google Play

ശാരീരികമായി ചുറുചുറുക്കോടെ ജോലി ചെയ്‌ത് ഓടി നടക്കുന്നവരെക്കാള്‍ കൂടുതല്‍ ബുദ്ധിയുള്ളവര്‍ മടിയന്മാരാണെന്നാണ് ഫ്ലോറിഡ ഗള്‍ഫ് കോസ്റ്റ് യൂണിവേഴ്‌സിറ്റിയുടെ പുതിയ പഠനത്തില്‍ പറയുന്നത്. അലസന്മാര്‍ക്ക് വിരസതയ്‌ക്കുള്ള സാധ്യത കുറവാണ്. ഇത് അവരെ ബൗദ്ധികമായി ഉത്തേജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിലേക്ക് നയിക്കും. ഗെയിമുകള്‍, വായന തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് തലച്ചോറിന് വ്യായാമം നല്‍കും. എന്നാല്‍ ശാരീരികമായുള്ള പ്രവര്‍ത്തനം കുറവായിരിക്കും. എന്നാല്‍ മറ്റുള്ളവര്‍ വിരസത ഒഴിവാക്കാൻ ബാഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു.

കാരണം അത്തരക്കാര്‍ക്ക് എളുപ്പത്തില്‍ ബോറടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ക്ക് തുടര്‍ച്ചയായ ഉത്തേജനം ആവശ്യമാണ്. പഠനത്തില്‍ ശാരീരികമായി പ്രവര്‍ത്തിക്കുന്നവരെക്കാള്‍ ഐക്യൂ ലെവല്‍ ഇവരില്‍ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അലസൻമാർ കഠിനാധ്വാനത്തെക്കാള്‍ സ്മാര്‍ട്ട് ആയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യുന്ന ഉപകരണം ഉപയോഗിച്ച്‌ രണ്ട് ഗ്രൂപ്പുകളിലായാണ് പഠനം നടത്തിയത്. ഒരു ഗ്രൂപ്പില്‍ ശരീരികമായി നന്നായി പ്രവര്‍ത്തിക്കുന്നവരും അടുത്ത ഗ്രൂപ്പില്‍ അങ്ങനെ അല്ലാത്തവരുമായിരുന്നു. രണ്ടാമത്തെ ഗ്രൂപ്പില്‍ ഉള്ളവരെ വിലയിരുത്തിയപ്പോള്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ചിന്താശേഷി ഉള്ളവരാണെന്ന് ഗവേഷകര്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവല്ല നഗരസഭയിൽ രണ്ടാഴ്‌ചയ്ക്കുള്ളിൽ 12 പേർക്കു മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തി

0
തിരുവല്ല : നഗരസഭ ചുമത്ര നാലാം വാർഡിൽ രണ്ടാഴ്‌ചയ്ക്കുള്ളിൽ 12 പേർക്കു മഞ്ഞപ്പിത്തം...

അപൂര്‍വ ക്ഷേത്രകലയായ തീയാട്ട്‌ ഉത്സവം ആഘോഷിച്ച്‌ തേവലശേരില്‍ ദേവീക്ഷേത്രം

0
കോഴഞ്ചേരി : അപൂര്‍വ ക്ഷേത്രകലയായ തീയാട്ട്‌ ഉത്സവം ആഘോഷിച്ച്‌ തേവലശേരില്‍...

പോര്‍ട്ട് സുഡാന്‍ വിമാനത്താവളത്തിന് സമീപം ആര്‍ എസ് എഫ് ആക്രമണം

0
സുഡാൻ: സുഡാനിലെ അര്‍ധ സൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍...