Sunday, September 8, 2024 9:08 am

ചെറുധാന്യ പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്തര്‍ ദേശീയ ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീ മിഷന്‍ നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിച്ച ചെറു ധാന്യങ്ങളുടെ (മില്ലെറ്റ്സ്) പ്രചരണാര്‍ത്ഥം ചെറുധാന്യ പ്രദര്‍ശന, വിപണന, ബോധവത്ക്കരണ യാത്ര നമത്ത് തീവനഗ ജില്ലയില്‍ എത്തിച്ചേര്‍ന്നു. ഇതോടനുബന്ധിച്ച് ചെറു ധാന്യങ്ങളുടെ വിപണന മേള, പോഷകാഹാര ക്ലാസുകള്‍ ,വിത്തുകളുടെ പ്രദര്‍ശനം, പോഷകാഹാര മേള എന്നിവ പത്തനംതിട്ട ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ചു. മില്ലെറ്റുകളുടെ ഉല്‍പ്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കുക, അവബോധം സൃഷ്ടിക്കുക, കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനുള്ള പോഷകഗുണങ്ങളും പ്രതിരോധ ശേഷിയും കണക്കിലെടുത്ത് മില്ലെറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള കൂടുതല്‍ ശ്രമങ്ങള്‍ കൊണ്ടുവരിക തുടങ്ങിയവയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്.

അട്ടപ്പാടിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവധതര ചെറുധാന്യങ്ങളുടെ പ്രദര്‍ശനവും വിപണനവും വിവിധ വിത്തിനങ്ങളുടെ പ്രദര്‍ശനം, ചെറുധാന്യങ്ങളുടെ ഭക്ഷ്യമേള തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ജില്ലാകളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍, സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍ എന്നിവര്‍ മേള സന്ദര്‍ശിച്ചു.
ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില, കുടുംബശ്രീ എസ്പിഎം ട്രൈബല്‍ പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ പൊന്നമ്മ ശശി, അട്ടപ്പാടി സ്പെഷ്യല്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഷൈജു പത്മനാഭന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ബിന്ദുരേഖ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

പ്രവാസികൾ ഉൾപ്പടെയുള്ളവരെ വലച്ച് തിരുവനന്തപുരം എയർപോർട്ടിലെ സമരം ; വിമാനങ്ങൾ വൈകുന്നു

0
തിരുവനന്തപുരം: ഗ്രൗണ്ട് ഹാൻഡലിംഗ് ജീവനക്കാരുടെ സമരം മൂലം തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനങ്ങൾ...

കോ​ഴി​ക്കോ​ട് മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ചു ; ജാഗ്രത മുന്നറിയിപ്പ് നൽകി അധികൃതർ

0
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കൊ​മ്മേ​രി​യി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ഴ്ച​ക്കി​ടെ...

തൃശ്ശൂർ സീറ്റ് സി.പി.എം. സമ്മാനം ; പ്രചാരണം ശക്തമാക്കി കോൺഗ്രസ്

0
തിരുവനന്തപുരം: ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പേരിൽ ഇ.പി. ജയരാജനെ...

ഡിജിപി അടക്കമുള്ളവർക്കെതിരെ നടക്കുന്ന അന്വേഷണം അതീവ രഹസ്യമായിരിക്കണം ; ഡിജിപി

0
തിരുവനന്തപുരം: പി.വി.അൻവറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡിജിപി അടക്കമുള്ളവർക്കെതിരെ നടക്കുന്ന അന്വേഷണം അതീവ...