Friday, May 9, 2025 12:23 am

ചെറുമത്സ്യബന്ധനം സമുദ്രമത്സ്യമേഖലക്ക് നഷ്ടമുണ്ടാക്കുന്നു- സിഎംഎഫ്ആർഐ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അനിയന്ത്രിത ചെറുമത്സ്യബന്ധനം കാരണം കേരളത്തിന്റെ സമുദ്രമത്സ്യമേഖലയ്ക്ക് കഴിഞ്ഞവർഷവും നഷ്ടമുണ്ടായെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കഴിഞ്ഞവർഷം കേരളതീരത്ത് നിന്നും പിടിച്ച കിളിമീനുകളിൽ 31 ശതമാനവും നിയമപരമായി പിടിക്കാവുന്ന വലിപ്പത്തിനേക്കാൾ (എം എൽ എസ്) ചെറുതായിരുന്നു. ഈ ഗണത്തിൽ 178 കോടി രൂപയാണ് നഷ്ടം. മത്തിയുടെ കുഞ്ഞുങ്ങളെ പിടിച്ചതിലൂടെയുള്ള നഷ്ടം 137 കോടി രൂപയാണ്.

കേരളത്തിലെ മത്സ്യബന്ധനവും സുസ്ഥിരവികസനവും എന്ന വിഷയത്തിൽ നടന്ന ശിൽപശാലയിലാണ് സിഎംഎഫ്ആർഐ ഈ കണക്കുകൾ അവതരിപ്പിച്ചത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ട്രോളിംഗ് നിരോധനകാലയളവിലാണ് മത്തിപോലുള്ള മീനുകളുടെ കുഞ്ഞുങ്ങളെ ധാരാളമായി പിടിക്കുന്നതെന്ന് റിപ്പോർട്ട് അവതരിപ്പിച്ച സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ടി എം നജ്മുദീൻ പറഞ്ഞു. എന്നാൽ എംഎൽഎസ് നടപ്പിലാക്കാൻ തുടങ്ങിയതിന് ശേഷം ചെറുമീൻ മത്സ്യബന്ധനത്തിൽ മുൻകാലത്തേക്കാൾ കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎസ് നിയന്ത്രണം സമുദ്രമത്സ്യമേഖലയിലുണ്ടായ സ്വാധീനം മനസ്സിലാക്കാൻ സിഎംഎഫ്ആർഐ കിളിമീനുകളിൽ നടത്തിയ പഠനത്തിൽ അവയുടെ ഉൽപാദനത്തിലും മൊത്തലഭ്യതയിലും ഗണ്യമായ വർധനവുണ്ടായതായി കണ്ടെത്തി. നിരോധനത്തിന് മുമ്പും ശേഷവുമുള്ള കണക്കുകൾ വിലയിരുത്തിയപ്പോൾ കിളിമീൻ ഉൽപാദനത്തിൽ 41 ശതമാനവും മൊത്തലഭ്യതയിൽ 27 ശതമാനവും വർധനവുണ്ടായി. ഇവയുടെ അംഗസംഖ്യാവർധനവ് 64 ശതമാനമാണ്.

കൂടുതൽ മത്സ്യയിനങ്ങൾ എംഎൽഎസ് നിയന്ത്രണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണെന്നും നിലവിലെ ചില മത്സ്യയിനങ്ങളുടെ എംഎൽഎസിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പഠനങ്ങളും ചർച്ചകളും പുരോഗമിച്ചുവരികയാണ്-അദ്ദേഹം പറഞ്ഞു.

ഒരുടൺ ചെറുമത്തികൾ പിടിക്കുമ്പോൾ മത്സ്യമേഖലയ്ക്ക് നഷ്ടമാകുന്നത് 4,54000 രൂപയാണ്. ഇവയെ വളരാനനുവദിച്ചാൽ മത്സ്യമേഖലയ്ക്കും മത്സ്യത്തൊഴിലാളികൾക്കുമാണ് ഗുണമുണ്ടാകുന്നത്. എംഎൽഎസ് നിയന്ത്രണമില്ലാത്ത സ്രാവിനങ്ങളിൽ നല്ലൊരു ശതമാനവും (82%) അവയുടെ പ്രജനനവലിപ്പത്തിൽ താഴെയാണെന്നും സിഎംഎഫ്ആർഐയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്വയം നിയന്ത്രണങ്ങളും അനുകൂലമായ കാലാവസ്ഥയുമാണ് കഴിഞ്ഞ വർഷം മത്തി ഉൾപ്പെടെ മത്സ്യോൽപാദനം കൂടാനുള്ള കാരണമായി കരുതുന്നുതെന്ന് അദ്ദേഹം പറഞ്ഞു. എംഎൽഎസ് നിയന്ത്രണവുമായി ബന്ധപ്പെട്ട് എല്ലാ തീരദേശ സംസ്ഥാനങ്ങൾക്കും സിഎംഎഫ്ആർഐ നിർദേശം നൽകിയിരുന്നു. കേരളവും കർണാടകയും മാത്രമാണ് നിലവിൽ നടപ്പിലാക്കിയത്. ആഴക്കടൽ കൂന്തൽ, മധ്യോപരിതല മത്സ്യങ്ങൾ, തെക്കൻ തീരങ്ങളിൽ കാണപ്പെടുന്ന ചെറിയ ഇനം പാമ്പാട എന്നിവ മികച്ച ഉൽപാദനക്ഷമതയുള്ള പാരമ്പര്യേതര മത്സ്യയിനങ്ങളാണെന്ന് സിഎംഎഫ്ആർഐ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡോ ഗോപാലകൃഷ്ണൻ പറഞ്ഞു.

മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, അനുബന്ധമേഖലകളിൽ പ്രവർത്തിക്കുന്നവർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ശിൽപശാലയിൽ സംബന്ധിച്ചു. എംഎൽഎസ് നിയന്ത്രണം ഇന്ത്യയിൽ എല്ലായിടത്തും നടപ്പാക്കണമെന്ന് മത്സ്യത്തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടു. ചെറുമീൻപിടുത്തം നിരോധിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് മതിയായ നഷ്ടപരിഹാരം നൽകണം. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യബന്ധനയാനങ്ങൾ കേരളതീരത്തേക്ക് കടന്നുവരുന്നത് തടയിടണം. പുതിയ യാനങ്ങൾക്ക് അനുമതി നൽകരുതെന്നും അവർ ആവശ്യപ്പെട്ടു.

ഡോ പി ലക്ഷ്മിലത, ഡോ സി രാമചന്ദ്രൻ, ഡോ എൻ അശ്വതി, ഡോ എം വി ബൈജു, എൻ കെ സന്തോഷ്, സംഗീത എൻ ആർ, സന്ദീപ് പി, സേതു ജി, മത്സ്യമേഖലയെ പ്രതിനിധീകരിച്ച് ചാൾസ് ജോർജ്ജ്, ജോസഫ് സേവ്യർ കളപ്പുരക്കൽ, മോഹനൻ പിടി, അനന്തൻ കെവി, ഉണ്ണികൃഷ്ണൻ എഡി, എം മജീദ്, മണി നായരമ്പലം, സക്കറിയ കെ എ, സോമൻ സികെ, ടോമി കെസി എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം.
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കലഞ്ഞൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : കലഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം നാളെ...

ചിറ്റാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ  (മെയ്...

കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

0
ദില്ലി: അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം...

പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി

0
തൃശൂര്‍: പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന...