Sunday, May 11, 2025 9:32 pm

സ്മാര്‍ട്ട് സിറ്റി കരാറില്‍ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം വന്‍ അഴിമതി ; രേഖകള്‍ പുറത്തു വിട്ട് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്മാര്‍ട്ട് സിറ്റിയില്‍ നിന്നു ടീകോമിനെ നഷ്ടപരിഹാരം നല്‍കി ഒഴിവാക്കാനുള്ള മന്ത്രിസഭാ തീരുമാനം കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ടീകോമും സര്‍ക്കാരും തമ്മിലുള്ള കരാര്‍ രേഖകള്‍ പുറത്തു വിട്ട അദ്ദേഹം ടീ കോം കരാര്‍ ലംഘനം നടത്തിയെന്നും കരാര്‍ ലംഘനം നടത്തിയവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്ന അഭൂതപൂര്‍വമായ നടപടിക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നും ആരോപിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ദുബായ് സ്മാര്‍ട്ട് സിറ്റിയുടെ കരാര്‍ ഒപ്പു വെക്കുന്നത്. കേരളത്തിലെ 246 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു ടീകോമിനു നല്‍കി. 90,000 പേര്‍ക്ക് ജോലി നല്‍കും എന്നായിരുന്നു വാഗ്ദാനം. ടീ കോമിന്റെ വാഗ്ദാന പ്രകാരം എത്ര പേര്‍ക്ക് തൊഴില്‍ നല്‍കി എന്ന് കണക്കുകള്‍ പുറത്തു വിടണം. കേരളത്തിലെ ചെറുപ്പക്കാരെ വഞ്ചിച്ച കമ്പനിക്കെതിരെ നടപടിയെടുക്കുകയും അവരില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുന്നതിനു പകരം അവര്‍ക്ക് നികുതിദായകരുടെ പണം നഷ്ടപരിഹാരമായി നല്‍കുന്നത് ജനവഞ്ചനയാണ്. ടീകോം നടത്തിയ കരാര്‍ ലംഘനങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കണം. എന്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് എന്നു വ്യക്തമാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ട്.

ടീ കോമിനു വേണ്ടി കേരളസര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പിട്ട വ്യക്തിയാണ് ബാജു ജോര്‍ജ്. അദ്ദേഹത്തെ തന്നെ ടീ കോമിന് നഷ്ടപരിഹാരം നിശ്ചയിക്കുന്ന കമ്മിറ്റിയുടെ അംഗമാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തെ തലവനാക്കിക്കൊണ്ട് വഴിയോരങ്ങളില്‍ സംരംഭം ആരംഭിക്കാനുള്ള കമ്പനി ഉണ്ടാക്കി മാസം മൂന്നു ലക്ഷത്തില്‍ പരം രൂപ ഇപ്പോള്‍ ശമ്പളം നല്‍കി വരികയാണ്. അദ്ദേഹം എന്നിട്ട് ഇതുവരെ എന്തു വഴിയോര സംരംഭമാണ് തുടങ്ങിയത്.. ഇതെല്ലാം വന്‍ അഴിമതികളുടെ തുടര്‍ച്ചയാണ്. ഈ 246 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് ആര്‍ക്കു കൊടുക്കാന്‍ പോകുന്നു എന്നത് അടുത്ത വിഷയം. അതിന്റെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തു വരും. ഐടി മന്ത്രാലയം മുഖ്യമന്ത്രിക്കു കീഴിലാണ്. ഈ അഴിമതി മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞാണ്. അതുകൊണ്ടാണല്ലോ ഇത് കാബിനറ്റ് തീരുമാനമായി പുറത്തു വന്നത് – ചെന്നിത്തല പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ന് രാത്രിയും ജാഗ്രത തുടരും

0
ദില്ലി: വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ന്...

ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ ബൈക്കിടിച്ച് ഒൻപത് വയസ്സുകാരി മരിച്ചു

0
കുട്ടനെല്ലൂർ: ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ ബൈക്കിടിച്ച് ഒൻപത് വയസ്സുകാരി മരിച്ചു....

കേരളാ പ്രദേശ് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ദ്വിദിന നേതൃത്വ ക്യാമ്പിന്റെ സമാപന സമ്മേളനം...

0
പത്തനംതിട്ട : കേരളാ പ്രദേശ് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ദ്വിദിന...

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി

0
തിരുവനന്തപുരം: സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ...