സ്മാര്‍ട്ട് സിറ്റി കരാറില്‍ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം വന്‍ അഴിമതി ; രേഖകള്‍ പുറത്തു വിട്ട് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്മാര്‍ട്ട് സിറ്റിയില്‍ നിന്നു ടീകോമിനെ നഷ്ടപരിഹാരം നല്‍കി ഒഴിവാക്കാനുള്ള മന്ത്രിസഭാ തീരുമാനം കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ടീകോമും സര്‍ക്കാരും തമ്മിലുള്ള കരാര്‍ രേഖകള്‍ പുറത്തു വിട്ട അദ്ദേഹം ടീ കോം കരാര്‍ ലംഘനം നടത്തിയെന്നും കരാര്‍ ലംഘനം നടത്തിയവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്ന അഭൂതപൂര്‍വമായ നടപടിക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നും ആരോപിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ദുബായ് സ്മാര്‍ട്ട് സിറ്റിയുടെ കരാര്‍ ഒപ്പു വെക്കുന്നത്. കേരളത്തിലെ 246 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു ടീകോമിനു നല്‍കി. 90,000 പേര്‍ക്ക് ജോലി നല്‍കും എന്നായിരുന്നു വാഗ്ദാനം. ടീ കോമിന്റെ വാഗ്ദാന പ്രകാരം എത്ര പേര്‍ക്ക് തൊഴില്‍ നല്‍കി എന്ന് കണക്കുകള്‍ പുറത്തു വിടണം. കേരളത്തിലെ ചെറുപ്പക്കാരെ വഞ്ചിച്ച കമ്പനിക്കെതിരെ നടപടിയെടുക്കുകയും അവരില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുന്നതിനു പകരം അവര്‍ക്ക് നികുതിദായകരുടെ പണം നഷ്ടപരിഹാരമായി നല്‍കുന്നത് ജനവഞ്ചനയാണ്. ടീകോം നടത്തിയ കരാര്‍ ലംഘനങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കണം. എന്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് എന്നു വ്യക്തമാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ട്.

ടീ കോമിനു വേണ്ടി കേരളസര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പിട്ട വ്യക്തിയാണ് ബാജു ജോര്‍ജ്. അദ്ദേഹത്തെ തന്നെ ടീ കോമിന് നഷ്ടപരിഹാരം നിശ്ചയിക്കുന്ന കമ്മിറ്റിയുടെ അംഗമാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തെ തലവനാക്കിക്കൊണ്ട് വഴിയോരങ്ങളില്‍ സംരംഭം ആരംഭിക്കാനുള്ള കമ്പനി ഉണ്ടാക്കി മാസം മൂന്നു ലക്ഷത്തില്‍ പരം രൂപ ഇപ്പോള്‍ ശമ്പളം നല്‍കി വരികയാണ്. അദ്ദേഹം എന്നിട്ട് ഇതുവരെ എന്തു വഴിയോര സംരംഭമാണ് തുടങ്ങിയത്.. ഇതെല്ലാം വന്‍ അഴിമതികളുടെ തുടര്‍ച്ചയാണ്. ഈ 246 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് ആര്‍ക്കു കൊടുക്കാന്‍ പോകുന്നു എന്നത് അടുത്ത വിഷയം. അതിന്റെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തു വരും. ഐടി മന്ത്രാലയം മുഖ്യമന്ത്രിക്കു കീഴിലാണ്. ഈ അഴിമതി മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞാണ്. അതുകൊണ്ടാണല്ലോ ഇത് കാബിനറ്റ് തീരുമാനമായി പുറത്തു വന്നത് – ചെന്നിത്തല പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....