മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം ; 3 പേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തായ്പേ: പുക ബോംബ് വലിച്ചെറിഞ്ഞ് കത്തിയാക്രമണവുമായി അക്രമി. തായ്നാവിലെ മെട്രോയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. തായ്‌പേയ് മെയിൻ സ്റ്റേഷനിൽ പുക ബോംബ് പൊട്ടിച്ച 27കാരനായ അക്രമി, മറ്റൊരു മെട്രോ സ്റ്റേഷനായ സോങ്ഷാനിലാണ് കത്തിയാക്രമണം നടത്തിയത്. തായ്വാൻ സ്വദേശിയായ അക്രമി ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ട്. അക്രമ കാരണം ഇനിയും വ്യക്തമായിട്ടില്ല. അക്രമങ്ങൾ അപൂർവ്വ സംഭവമാണ് തായ്വാനിൽ. അക്രമം നിറഞ്ഞ കുറ്റകൃത്യങ്ങളിൽ ഏറെ പിന്നിലായ രാജ്യത്ത് സമാനമായി നടന്ന മറ്റൊരു സംഭവത്തിലേക്കാണ് നിലവിലെ അക്രമം ആളുകളെ എത്തിക്കുന്നത്.

2014ൽ തായ്പേയിൽ സമാനമായ അക്രമം നടന്നിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ആക്രമണം നടന്നത്. സംഭവ സ്ഥലത്ത് നിന്ന് ആളുകൾ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അക്രമിയെ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. അക്രമിയെ സാഹസികമായി പിടികൂടാൻ ശ്രമിച്ചവരിലൊരാളാണ് കൊല്ലപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...