പത്തനംതിട്ട: എഴുപത്തിയഞ്ച് വര്‍ഷക്കാലത്തെ രാജ്യത്തിന്‍റെ സമഗ്രവും സമ്പൂര്‍ണ്ണവുമായ പുരോഗതി ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിന്‍റെ സംഭാവനയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കുത്തക ബൂര്‍ഷ്വാകള്‍ക്ക് അടിയറവ് വെയ്ക്കാനും മതേതരത്വവും ജനാധിപത്യവും ഇല്ലായ്മ ചെയ്യുവാനും സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കുവാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി വൈസ് പ്രസിഡന്‍റ് അനില്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പര്‍ പി. മോഹന്‍രാജ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാലേത്ത് സരളാദേവി എക്സ് എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍, കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, മാത്യു കുളത്തുങ്കല്‍, ഡി.സി.സി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, സുനില്‍ എസ്. ലാല്‍, റോഷന്‍ നായര്‍, ജി. രഘുനാഥ്, സജി കൊട്ടയ്ക്കാട്, റോജി പോള്‍ ദാനിയേല്‍, അബ്ദുള്‍കലാം ആസാദ്, നഹാസ് പത്തനംതിട്ട, അജിത് അയിരൂര്‍, ദിലീപ് കുമാര്‍ പി.ജി, ഷാജി കുളനട, റനീസ് മുഹമ്മദ്, എം.ആര്‍ രമേശ്, പി.കെ ഇക്ബാല്‍, പി.കെ ഗോപി, അജിത് മണ്ണില്‍, നാസര്‍ തോണ്ടമണ്ണില്‍, എ. ഫറൂഖ്, ഷാനവാസ് പെരിങ്ങമല എന്നിവര്‍ പ്രസംഗിച്ചു.