ധാക്കാ: ബംഗ്ലാദേശില്‍ കടത്തുബോട്ട് കത്തി 36 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പൊള്ളലേറ്റു. തലസ്ഥാന നഗരമായ ധാക്കായില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ ഝകകഥിയില്‍ സുഗന്ധ നദിയില്‍ സര്‍വീസ് നടത്തുന്ന ബോട്ടിലാണ് അപകടം. വെള്ളിയാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം. ധാക്കായില്‍ നിന്നും ബര്‍ഗുണയിലേക്ക് പോയ എംവി അഭിജാന്‍-10 എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. നദിയുടെ മധ്യഭാഗത്ത് എത്തിയതോടെ എന്‍ജീന്‍ റൂമില്‍ നിന്നും തീ ബോട്ടിലേക്ക് പടരുകയായിരുന്നു. മൂന്നു നിലകളുള്ള ബോട്ടില്‍ നിന്നും 32 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. മരണസംഖ്യ ഉയരാനിടയുണ്ടെന്നും അധികൃതര്‍ പറയുന്നു. മരിച്ചവരില്‍ ഏറെയും പൊള്ളലേറ്റാണ്. ബോട്ടില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച് മുങ്ങി മരിച്ചവരുമുണ്ട്. പരിക്കേറ്റവരെ ബരിസാലിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബോട്ടില്‍ 500ല്‍ ഏറെ യാത്രക്കാരുണ്ടായിരുന്നു.
ബംഗ്ലാദേശില്‍ കടത്തുബോട്ട് കത്തി 36 പേര്‍ മരിച്ചു : നൂറിലേറെ പേര്‍ക്ക് പൊള്ളലേറ്റു
RECENT NEWS
Advertisment