ബംഗ്ലാദേശില്‍ കടത്തുബോട്ട് കത്തി 36 പേര്‍ മരിച്ചു : നൂറിലേറെ പേര്‍ക്ക് പൊള്ളലേറ്റു

For full experience, Download our mobile application:
Get it on Google Play

ധാക്കാ: ബംഗ്ലാദേശില്‍ കടത്തുബോട്ട് കത്തി 36 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പൊള്ളലേറ്റു. തലസ്ഥാന നഗരമായ ധാക്കായില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ ഝകകഥിയില്‍ സുഗന്ധ നദിയില്‍ സര്‍വീസ് നടത്തുന്ന ബോട്ടിലാണ് അപകടം. വെള്ളിയാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം. ധാക്കായില്‍ നിന്നും ബര്‍ഗുണയിലേക്ക് പോയ എംവി അഭിജാന്‍-10 എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. നദിയുടെ മധ്യഭാഗത്ത് എത്തിയതോടെ എന്‍ജീന്‍ റൂമില്‍ നിന്നും തീ ബോട്ടിലേക്ക് പടരുകയായിരുന്നു. മൂന്നു നിലകളുള്ള ബോട്ടില്‍ നിന്നും 32 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. മരണസംഖ്യ ഉയരാനിടയുണ്ടെന്നും അധികൃതര്‍ പറയുന്നു. മരിച്ചവരില്‍ ഏറെയും പൊള്ളലേറ്റാണ്. ബോട്ടില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച്‌ മുങ്ങി മരിച്ചവരുമുണ്ട്. പരിക്കേറ്റവരെ ബരിസാലിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബോട്ടില്‍ 500ല്‍ ഏറെ യാത്രക്കാരുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...