മംഗളൂരു : സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് മലയാളി വിദ്യാഥികൾ മംഗളൂരുവിൽ അറസ്റ്റിൽ. സ്വകാര്യ ഡെന്റൽ കോളേജിലെ നാലാംവർഷ ബി.ഡി.എസ്. വിദ്യാർഥി തൃശ്ശൂർ സ്വദേശി ആദർശ് ജ്യോതി (22) സ്വകാര്യ നഴ്സിങ് കോളേജിലെ നാലാംവർഷ നഴ്സിങ് വിദ്യാർഥി കോട്ടയം സ്വദേശി ജോയൽ ജോയ്സ് (22) എന്നിവരെയാണ് ഉള്ളാൾ പോലീസ് അറസ്റ്റു ചെയ്തത്. തൊക്കോട്ട് ബാഗംബിള്ളയിൽ പോലീസ് സ്കൂട്ടർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് 220 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
സ്‌കൂട്ടറില്‍ കഞ്ചാവ് കടത്ത് ; മംഗളൂരുവില്‍ രണ്ട് മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
RECENT NEWS
Advertisment