അഴിക്കുളങ്ങര ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയുടെ സമീപത്തു മുടപ്പല്ലൂര്‍ അഴിക്കുളങ്ങര ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.55 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നീല പട്ടുസാരിയും ബ്ലൗസുമാണ് ധരിച്ചിട്ടുള്ളത്. മൃതദേഹത്തിനു 3 ദിവസത്തെ പഴക്കമുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ക്ഷേത്രം ജീവനക്കാര്‍ കുളത്തില്‍ റോഡിനടുത്ത് പായലുകള്‍ക്കുള്ളില്‍ മൃതദേഹം കണ്ടത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

വടക്കഞ്ചേരി ഫയര്‍ഫോഴ്സ് എത്തി മൃതദേഹം കരയ്ക്കുകയറ്റി. വടക്കഞ്ചേരി സ്റ്റേഷന്‍ ഇന്‍‍സ്പെക്ടര്‍ മഹേന്ദ്രസിംഹന്റെ നേതൃത്വത്തില്‍ പോലീസെത്തി നടപടികള്‍ സ്വീകരിച്ചു. പിന്നീട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശരീരത്തില്‍ പരുക്കുകളേറ്റ ലക്ഷണമുണ്ട്. തമിഴ്നാട് സ്വദേശിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിവാദങ്ങൾക്കൊടുവിൽ ‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ടു ; ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി...

0
കൊച്ചി : വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ ശ്വേത മേനോൻ പ്രസിഡന്റായുള്ള താരസംഘടന...

പത്തനംതിട്ട നഗരത്തില്‍ പെരുമ്പാമ്പ് തെരുവ് നായയെ വിഴുങ്ങി

0
പത്തനംതിട്ട : പത്തനംതിട്ട നഗര മധ്യത്തില്‍ പെരുമ്പാമ്പ് തെരുവ് നായയെ വിഴുങ്ങി. നഗരത്തില്‍...

ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടതിൽ മുഖ്യമന്ത്രിയുടെ വിശദീകരണം

0
തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് രഹസ്യമായല്ലെന്ന് മുഖ്യമന്ത്രി വി...

ഇ20 പെട്രോൾ വിവാദം : ഗഡ്കരിയെ അപകീർത്തിപ്പെടുത്തി ; 4 യൂട്യൂബർമാർക്കെതിരെ കേസ്

0
നാഗ്പൂർ : എഥനോൾ (E20) ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ...