കള്ളക്കടത്ത് തടയണം ; ബംഗ്ലാദേശ് അതിർത്തിയിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ച് ബി.എസ്.എഫ്

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : പശുക്കടത്തിനും മയക്കുമരുന്നു കടത്തിനും അതിർത്തിയിലെ വേലികൾ മുറിക്കുന്ന സംഭവങ്ങൾ തടയാൻ പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വേലിയിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ച് ബി.എസ്.എഫ്. അതിർത്തി സുരക്ഷ ഉറപ്പാക്കാനും തേനീച്ചക്കൃഷിയിലൂടെ പ്രദേശത്തെ ജനങ്ങളെ സഹായിക്കാനും ലക്ഷ്യമിട്ടാണ് നാദിയ ജില്ലയുടെ അതിർത്തിപ്രദേശങ്ങളിൽ 60,000-ലധികം ഔഷധസസ്യങ്ങളും 40 തേനീച്ചപ്പെട്ടികളും സ്ഥാപിച്ചതെന്ന് ബി.എസ്.എഫ്. വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ ‘വൈബ്രന്റ് വില്ലേജ്’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷം നവംബറിലാണ് വേലിയിൽ തേനീച്ചക്കൂടുകൾ സ്ഥാപിക്കുന്ന പദ്ധതി ആരംഭിച്ചത്. ആയുഷ് മന്ത്രാലയമാണ് ഔഷധസസ്യങ്ങൾ നൽകിയത്. നാഷണൽ മെഡിസിനൽ പ്ലാന്റ്സ് ബോർഡിന്റെ (എൻ.എം.പി.ബി.) സഹായത്തോടെ തേനീച്ചപ്പെട്ടികളും സ്ഥാപിക്കുകയും ചെയ്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...