എസ് എന്‍ കോളേജ് ഫണ്ട് അഴിമതി കേസ് : വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം എസ്.എന്‍ കോളേജ് സുവര്‍ണ്ണജൂബിലി ഫണ്ട് അഴിമതി കേസില്‍ വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രം ക്രൈം ബ്രാഞ്ച് ഇന്ന് സമര്‍പ്പിക്കും. ജൂബിലി ആഘോഷത്തിനായി പിരിച്ച ഒരു കോടി പതിനാറ് ലക്ഷം രൂപയില്‍ 55 ലക്ഷം രൂപ വെള്ളാപ്പള്ളി നടേശന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്.

ഗൂഢാലോചന, വിശ്വാസ വഞ്ചന, അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയ കേസില്‍ വെള്ളാപ്പള്ളി നടേശന്‍ മാത്രമാണ് പ്രതി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ഷാജി സുഗുണന്‍ നിലവില്‍ വിജിലന്‍സിലേക്ക് സ്ഥലം മാറിയിട്ടുണ്ടെങ്കിലും കുറ്റപത്രം നല്‍കുന്നതില്‍ നിയമ തടസ്സമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദ്ദേശം നല്‍കി.

യൂണിയന്‍ മുന്‍ ജില്ലാ ഭാരവാഹി പി.സുരേന്ദ്ര ബാബു നല്‍കിയ ഹര്‍ജിയില്‍ 2004ല്‍ ആണ് കൊല്ലം മജിസ്‌ട്രേറ്റ് കോടതി കേസ് എടുക്കാന്‍ ഉത്തരവിട്ടത്. ആദ്യം കൊല്ലം ഈസ്റ്റ് പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണ തുടങ്ങിയെങ്കിലും രണ്ട് വട്ടം തെളിവില്ലെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചു. പിന്നീട് ഹൈക്കോടതിയാണ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പനമരം പുഴയിൽ മുതല ഭീതി ; പ്രദേശവാസികൾ ആശങ്കയിൽ

0
പനമരം: വയനാട്ടിലെ പനമരം വലിയപുഴയിൽ മുതലകളുടെ സാന്നിധ്യം വർധിച്ചതോടെ പ്രദേശവാസികൾ ആശങ്കയിൽ....

തനിക്കെതിരെ എൻ.ഐ.എ അന്വേഷണത്തിന് ഹർജിയെന്ന വസ്തുതാവിരുദ്ധമായ വാർത്തയിൽ കമന്റ് ചെയ്ത് രഞ്ജിനി ഹരിദാസ്

0
ന്യൂഡൽഹി : നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ധർമേന്ദ്ര പ്രധാന്റെ രാജി...

തൃക്കാക്കരയിൽ കാറിലെത്തിയ സംഘം വഴിയിലൂടെ നടന്നു പോയവരെ മര്‍ദിച്ചതാതി പരാതി

0
കൊച്ചി: കൊച്ചി തൃക്കാക്കരയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. കാറിലെത്തിയ സംഘം വഴിയിലൂടെ...

താര സംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ കുറ്റാരോപിതര്‍ മാറിനില്‍ക്കരുതെന്ന് മാലാ പാര്‍വതി

0
കൊച്ചി: താര സംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ കുറ്റാരോപിതര്‍ മാറിനില്‍ക്കരുതെന്ന് മാലാ പാര്‍വതി....