തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ പാമ്പ് കടയേറ്റ് മരിച്ച ജീവനക്കാരന്‍ ഹര്‍ഷാദിന്റെ കുടുംബത്തിന് ധനസഹായമായി 20ലക്ഷം രൂപ നല്‍കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു. ഇതില്‍ 10 ലക്ഷം രൂപ വീടും സ്ഥലവും വാങ്ങാനും 10 ലക്ഷം സ്ഥിരനിക്ഷേപമായും നല്‍കും. കുട്ടികളുടെ 18വയസ്സുവരെയുള്ള പഠനച്ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാനും മന്ത്രി സഭായോഗം തീരുമാനിച്ചു.
പാമ്പ് കടയേറ്റ് മരിച്ച മൃഗശാല ജീവനക്കാരന്‍ ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം
RECENT NEWS
Advertisment