ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കൊല്ലം പറമ്പിൽ കെ.ജി ബിജു വിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം സർപ്പശലഭം പ്രത്യക്ഷപ്പെട്ടത്. ബിജുവും കുടുംബവും അത്താഴം കഴിഞ്ഞ് ടി.വി കണ്ടു കൊണ്ടിരുന്ന സമയത്ത് വീടിനുള്ളിലേക്ക് പറന്നു കയറുകയായിരുന്നു. ആദ്യം വവ്വാൽ ആണെന്നാണ് വീട്ടുകാർ കരുതിയത്. പിന്നീട് ബിജുവിന്റെ മൂത്ത മകൻ അമ്പാടിയുടെ കൈയ്യിൽ വന്നിരുന്നു. അപ്പോഴാണ് സൂഷ്മമായി നിരീക്ഷിച്ചത്. ഇളയ മകൻ ആദിത്യനും അമ്പാടിയുമാണ് ശലഭത്തിനെ തിരിച്ചറിഞ്ഞത്.
പിന്നീട് നാഗ ശലഭത്തിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ശലഭത്തിന് 30 സെ : മീറ്ററോളം നീളമുണ്ട്. ശലഭത്തിനെക്കാണാൻ ബിജുവിന്റെ വീട്ടിൽ ധാരാളം പേർ എത്തുന്നുണ്ട്. നിശാശലഭമായ (അറ്റ്ലസ് മോത്ത്) ഏഷ്യൻ നിത്യഹരിത വനങ്ങളിൽ ആണ് പൊതുവേ കാണപ്പെടുക.. അവയ്ക്ക് തവിട്ട് കലർന്ന ചുവപ്പ് നിറമാണുള്ളത്. ചിറകുകളിൽ ത്രികോണാകൃതിയിലുള്ള (സർപ്പത്തിന്റെ) രൂപവും കാണാം. ഇരു ചിറകുകളും വിരിച്ചു വെച്ചാൽ 240 മില്ലി വരെ നീളം ഉണ്ടാകും. അവയുടെ പുഴു ജീവിതം നാല് ആഴ്ചയോളം നീളുന്നതാണ്.