കൊടുങ്ങല്ലൂർ : ക്ഷേത്രപരിസരത്ത് ആൽത്തറയിൽ കിടന്നുറങ്ങിയിരുന്ന ആളുടെ ശരീരത്തിലൂടെ പാമ്പ് കയറി. ഇന്നലെയായിരുന്നു സംഭവം. കൊടുങ്ങല്ലൂർ ക്ഷേത്ര പരിസരത്തെ ആൽത്തറയിൽ കിടന്നിരുന്ന ആളിന്റെ ശരീരത്തിലൂടെയാണ് പാമ്പ് കയറിയത്. വയോധികൻ ഭയന്ന് എഴുന്നേറ്റപ്പോഴേയ്ക്കും പാമ്പ് സമീപത്തെ പുല്ലിലൂടെ ഇഴഞ്ഞ് നീങ്ങിയിരുന്നു. വിഷ പാമ്പ് അല്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്. നല്ല ഉറക്കത്തിനിടയിൽ പരിസരവാസിയായ വയോധികന്റെ തലയുടെ സമീപത്ത് കൂടിയാണ് പാമ്പ് പോയത്. ആളുകൾ ഒച്ചയിട്ടതിന് പിന്നാലെ ഞെട്ടിയുണർന്ന വയോധികന് ആദ്യം സംഭവം മനസിലായില്ലെങ്കിലും പാമ്പാണ് സമീപത്ത് കൂടി പോയതെന്ന് മനസിലായതോടെ ഞെട്ടി മാറാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.