‘ദിവസവും പള്ളികളുടെ ഗേറ്റില്‍ പോയി മടങ്ങുന്ന പതിവ് പറ്റില്ല’ ; സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കര്‍മ്മപദ്ധതി വേണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കര്‍മ്മപദ്ധതി വേണമെന്ന് ഹൈക്കോടതി. എല്ലാ ദിവസവും പള്ളികളുടെ ഗേറ്റില്‍ പോയി മടങ്ങി വരാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. യാക്കോബായ പള്ളികളില്‍ കോടതി വിധി നടപ്പാക്കാന്‍ സ്വീകരിച്ച ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. കൃത്യമായ കര്‍മപദ്ധതി തയ്യാറാക്കി വരികയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ആര്‍ജവം സര്‍ക്കാരിന് ഇല്ലേയെന്ന് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ചോദിച്ചു. കോടതി വിധി നടപ്പാക്കാന്‍ പോലീസിന് കഴിവില്ലേ?. എല്ലാ ദിവസവും പള്ളിയുടെ ഗേറ്റില്‍ പോയി വെറുതെ മടങ്ങി വരുന്ന പതിവ് ഇനി അനുവദിക്കാന്‍ കഴിയില്ല. കോടതി വിധി നടപ്പാക്കാന്‍ പോലീസിന് താല്‍പ്പര്യക്കുറവുണ്ടോയെന്നും കോടതി ചോദിച്ചു. റൂള്‍ ഓഫ് ലോ ഉള്ള നാടാണിത്. ഇവിടെ കൃത്യമായി നിയമപരിപാലനം നടന്നിരിക്കണം. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് ആവശ്യമായ കര്‍മ പദ്ധതി വേണമെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരുമ്പാവൂരിൽ പെരുമ്പാമ്പിന്റേതെന്ന് സംശയിക്കുന്ന മുട്ടകൾ കണ്ടെത്തി

0
കൊച്ചി: പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിൽ വീട്ടുമുറ്റത്ത് പെരുമ്പാമ്പിന്റേതെന്ന് സംശയിക്കുന്ന ഒൻപത്...

നിർണ്ണായക തെളിവ് ; ശബരിമല നെയ്യ് അഴിമതി കേസിൽ പി.എസ് പ്രശാന്തിന് കുരുക്കായി സ്വന്തം...

0
തിരുവനന്തപുരം : ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം പ്രസിഡന്റ്...

മലപ്പുറം സ്ഫോടക വസ്തു കേസില്‍ മുഖ്യസൂത്രധാരന്‍ മഞ്ചേരിയില്‍ അറസ്റ്റില്‍

0
മലപ്പുറം : മലപ്പുറം സ്ഫോടകവസ്തു കേസിൽ പ്രധാന ഗൂഢാലോചനക്കാരൻ ഹാരിസ് ടി...

സ്ത്രീ സംവരണ സീറ്റിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടു ; കൊച്ചിയിൽ കെഎസ്ആർടിസി കണ്ടക്ടറുടെ മൂക്ക്...

0
കൊച്ചി: കൊച്ചിയിൽ കെഎസ്ആർടിസി കണ്ടക്ടറുടെ മൂക്കിടിച്ച് തകർത്ത് യാത്രക്കാരൻ. ഇടുക്കി ചെറുതോണി...