സ്കൂളുകളിലെ പാമ്പ് ഭീഷണി ; മാർഗരേഖ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പാമ്പുകൾക്ക്​ വസിക്കാവുന്ന സാഹചര്യങ്ങൾ സ്‌കൂൾ കെട്ടിടങ്ങളിലോ പരിസരങ്ങളിലോ ഇല്ലെന്നുറപ്പാക്കണമെന്നതടക്കം നിർദേശങ്ങളടങ്ങുന്ന മാർഗരേഖ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ചീഫ് സെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തിലെ നിർദേശങ്ങൾ ഉ​ൾപ്പെടുത്തി വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി നടപ്പാക്കേണ്ട മാർഗനിർദേശങ്ങളുടെ കരട്​ മാർഗരേഖയും യോഗത്തിന്‍റെ മിനിട്​സും ചീഫ് സെക്രട്ടറി സമർപ്പിച്ചു. വകുപ്പുകളുടെയും മറ്റു ബന്ധപ്പെട്ടവരുടെയും അഭിപ്രായം ആരാഞ്ഞശേഷം മാർഗരേഖ അന്തിമമാക്കുമെന്ന്​ ചീഫ് സെക്രട്ടറി അറിയിച്ചു. കുട്ടികളുടെ ബാഗും ഷൂസും പാമ്പുകൾ കയറുന്ന തരത്തിൽ ക്ലാസിന് പുറത്തു സൂക്ഷിക്കരുതെന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ്​ മാർഗരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​.

ആന്റിവെനവും കുട്ടികളുടെ ചികിത്സയും ലഭ്യമായ ആശുപത്രികളുടെ പട്ടിക സ്‌കൂളുകളിൽ സൂക്ഷിക്കണമെന്നും നിർദേശിക്കുന്നു. ആരോഗ്യ അധികൃതരെ വിവരം അറിയിക്കേണ്ട രോഗങ്ങളുടെ കൂട്ടത്തിൽ പാമ്പുകടികൂടി ഉൾപ്പെടുത്തണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു. സ്‌കൂളുകളിലെ സുരക്ഷ ഓഡിറ്റ്, അപകടമുണ്ടായാൽ ചെയ്യേണ്ട മെഡിക്കൽ റെസ്‌പോൺസ് തുടങ്ങി നിർദേശങ്ങൾ വികസിപ്പിച്ചാണ്​ പുതിയ മാർഗരേഖ രൂപവത്​കരിച്ചത്. സ്‌കൂളിന്റെ ഫിറ്റ്‌നസ് വ്യവസ്ഥകളും പുതുക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....