ശബരിമല സന്നിധാനത്ത് തിരക്കേറിയ സമയത്ത് പതിനെട്ടാം പടിയ്ക്ക് സമീപം പാമ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടക തിരക്കേറിയ സമയത്ത് പതിനെട്ടാം പടിയ്ക്ക് സമീപം പാമ്പ് ഇഴഞ്ഞെത്തിയത് പരിഭ്രാന്തി പരത്തി. തീര്‍ത്ഥാടകര്‍ പതിനെട്ടാം പടികയറുന്ന സ്ഥലത്താണ് പാമ്പ് എത്തിയത്. പതിനെട്ടാം പടിയ്ക്ക് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനാണ് പാമ്പിനെ ആദ്യം കണ്ടത്. തീര്‍ത്ഥാടകര്‍ പരിഭ്രാന്തിയിലായെങ്കിലും പോലീസിന്‍റെ അവസരോചിതമായ ഇടപെടൽ രക്ഷയായി. തുടര്‍ന്ന് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് പാമ്പിനെ പിടികൂടി കാട്ടിൽ തുറന്നുവിട്ടു. വിഷമില്ലാത്തയിനം കാട്ടുപാമ്പാണെന്നും ആശങ്കപെടേണ്ടതില്ലെന്നും വനം വകുപ്പ് അറിയിച്ചു. പതിനെട്ടാം പടിയ്ക്ക് സമീപമുള്ള ഇരുമ്പ് വേലിക്ക് മുകളിലായിരുന്നു പാമ്പ് കിടന്നിരുന്നത്. പാമ്പിനെ തട്ടി താഴെയിട്ടശേഷം പിടികൂടുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി പോലീസ് പിടിയില്‍

0
കോഴിക്കോട്: ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി പോലീസ് പിടിയില്‍....

ഗോമൂത്രം കുടിപ്പിച്ചെന്നും മുടി പറിച്ചെടുത്തെന്നും ആരോപണം; മുൻ എംപിയുടെ കുടുംബത്തിനെതിരെ മരുമകൾ

0
മുംബൈ: ശിവസേന (ഉദ്ധവ് പക്ഷം) മുന്‍ എംപി വിനായക് റാവത്തിനും കുടുംബത്തിനെതിരെ...

പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർ തങ്ങളുടെ മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങൾ നിർബന്ധമായും...

0
ന്യൂഡൽഹി: പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർ തങ്ങളുടെ മാതാപിതാക്കളുടെ...

തൃശ്ശൂർ വടക്കാഞ്ചേരിയിൽ നിയന്ത്രണംവിട്ട ആംബുലൻസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം

0
തൃശ്ശൂർ: വടക്കാഞ്ചേരിയിൽ നിയന്ത്രണംവിട്ട ആംബുലൻസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം. കാഞ്ഞിരക്കോട്...