Wednesday, November 6, 2024 8:07 am

കാട്ടുപന്നിയെ ലക്ഷ്യമിട്ട് കെണിവെച്ചു ; മീൻ പിടിക്കാൻ പോയ സഹോദരൻമാർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: എരുമപ്പെട്ടി വരവൂര്‍ പിലക്കാട് കാട്ടുപന്നിയെ പിടികൂടാന്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരന്മാര്‍ മരിച്ച സംഭവത്തില്‍ പ്രതിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. പിലക്കാട് എടത്തിക്കര വീട്ടില്‍ 52 വയസ്സുള്ള സന്തോഷിനെയാണ് ഇന്‍സ്‌പെക്ടര്‍ ലൈജുമോന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനായി പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയത് സംഘര്‍ഷത്തിനിടയാക്കി. കഴിഞ്ഞ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സഹോദരന്മാരായ കുണ്ടന്നൂര്‍ ചീരമ്പത്തൂര്‍ വീട്ടില്‍ രവീന്ദ്രന്‍, അനിയന്‍ അരവിന്ദാക്ഷന്‍ എന്നിവരെ പാടശേഖരത്തില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാടശേഖരത്തില്‍ പന്നിയെ പിടികൂടാന്‍ നിയമവിരുദ്ധമായി സ്ഥാപിച്ച കമ്പിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്. പെരുമ്പാവൂര്‍ സ്വദേശിയായ പ്രതി സന്തോഷ് പിലക്കാട് വന്ന് താമസമാക്കിയതാണ്. മരിച്ചവരുടെ ബന്ധുവായ കൃഷ്ണന്‍കുട്ടിയുടെ സ്ഥലത്താണ് ഉടമ അറിയാതെ ഇയാള്‍ വൈദ്യുതി കെണി ഒരുക്കിയിരുന്നത്. പാടശേഖരത്തിന് സമീപമുള്ള വൈദ്യുതി ലൈനില്‍ നിന്നാണ് ഇയാള്‍ ഇതിനായി വൈദ്യുതി എടുത്തിരുന്നതെന്ന് പറയുന്നു. വൈദ്യുതി കമ്പികള്‍ സ്ഥാപിച്ചത് അറിയാതെ രാത്രി മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് സഹോദരന്മാര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാ​റ​പ​ക​ട​ത്തി​ൽ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു

0
ജി​ദ്ദ ​: കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു. ജി​ദ്ദ അ​ല്‍സാ​മി​ര്‍...

എയർ അറേബ്യ യാംബു സർവിസ്​ പുനരാരംഭിക്കുന്നു

0
യാംബു : യാംബുവിനും ഷാർജക്കുമിടയിലുള്ള വിമാന സർവിസുകൾ പുനരാരംഭിക്കാൻ എയർ അറേബ്യ....

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; ആദ്യ ഫലസൂചനകള്‍ ട്രംപിന് അനുകൂലം

0
അമേരിക്ക : അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ഡോണള്‍ഡ്...

റഹീമിനോട് പരമപുച്ഛവും സഹതാപവും : ഷാനിമോൾ ഉസ്മാൻ

0
പാലക്കാട് : രാത്രി വൈകി പാലക്കാട് വനിതാ കോൺഗ്രസ് നേതാക്കൾ താമസിച്ച...