ആലപ്പുഴ: വയോധികന്റെ മാല പൊട്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. മാസങ്ങള്‍ക്ക് ശേഷമാണ് ഇവരെ പിടികൂടിയത്. തകഴി പുത്തന്‍പറമ്പ് വീട്ടില്‍ വിഷ്ണു (23), ചെറുതന ദേവസ്വം തുരുത്ത് വീട്ടില്‍ അമല്‍ രഘുനാഥ് (22) എന്നിവരാണ് പോലീസ് പിടിയിലായത്. ചേര്‍ത്തല, ചെങ്ങണ്ട പാലത്തിന് സമീപം ചായക്കട നടത്തുന്ന ആള്‍ടെ മാലയാണ് ഇവര്‍ പൊട്ടിച്ചുകൊണ്ട് കടന്ന് കളഞ്ഞത്.
ചായക്കട നടത്തുന്ന നടരാജന്റെ മാല കഴിഞ്ഞ ജൂണ്‍ 17നാണ് ഇവര്‍ മോഷ്ടിച്ചത്. രാവിലെ ചായകുടിക്കാന്‍ വന്ന ഇവര്‍ ഇയാളുടെ കഴുത്തിലെ മാല പൊട്ടിച്ച് ബൈക്കില്‍ കടന്നുകളയുകയായിരുന്നു. ചേര്‍ത്തല പോലീസ് ആണ് ഇവരെ പിടികൂടിയത്.