കുമ്പഴ : എസ്.എൻ.ഡി.പി യോഗം 2186 നമ്പർ മൈലാടുപാറ ശാഖാ ഗുരുമന്ദിരത്തിലെ 31-ാ മത് പ്രതിഷ്ഠാ വാർഷികം 12ന് നടക്കും. രാവിലെ 6: 30ന് ഉഷ:പൂജ,7 ന് ഭക്തിഗാനം, 8 ന് പതാക ഉയർത്തൽ,10 ന് സമ്മേളനം യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.സോമരാജൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ കൗൺസിലർ ജി.സോമനാഥൻ,
മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീലാദേവി, സെക്രട്ടറി സരള പുരുഷോത്തമൻ, പ്രാദേശിക സമിതി പ്രസിഡന്റ് അഡ്വ. സുനിൽ എസ്. ലാൽ, ശാഖാ സെക്രട്ടറി ഡി. സതീഷ് കുമാർ, ശാഖ വൈസ് പ്രസിഡന്റ് എൻ.കെ. സോമരാജൻ എന്നിവർ സംസാരിക്കും. മെഡിക്കൽ വിഭാഗങ്ങളിൽ ശാഖയിൽ നിന്ന് ഉന്നത വിജയം കൈവരിച്ചവരെ ആദരിക്കും. 11ന് വൈക്കം മുരളിയുടെ പ്രഭാഷണം,2ന് അന്നദാനം, 2.30 ന് ഭജൻസ്, കൈകൊട്ടിക്കളി, തിരുവാതിര.6 ന് സംയുക്ത പ്രാർത്ഥന,6.30 ന് ദീപാരാധന,7 ന് കലാസന്ധ്യ.