ചെങ്ങന്നൂര്‍: എസ്.എന്‍ ഡി.പി യോഗം ആലാ71-ാം ശാഖാ ഓഫീസ് മുറി കുത്തിതുറന്ന് 38000 രൂപാ മോഷ്ടിക്കുകയും ഓഫീസ് അലമാരകള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഇതുവരെ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ ശാഖാ കമ്മിറ്റി പ്രതിഷേധിച്ചു.
സി.സി ടി.വി കാമറയില്‍ നിന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഇവരെ അറസ്റ്റു ചെയ്യാത്തത് പോലീസിന്റെ ഗുരുതരമായ വീഴ്ചയായി കമ്മിറ്റി വിലയിരുത്തി. ശാഖാ പ്രസിഡന്റ് സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് ദിവാകരന്‍ മൂലശേരി, സെക്രട്ടറി രാജു, യൂണിയന്‍ കമ്മിറ്റിയംഗം വേണു കടുംബശേരി, ചന്ദ്രന്‍ മൂലശേരി, സഹദേവന്‍ സിനാജ് ഭവനം, രാജല്‍ വല്ലത്തു വടക്കേതില്‍, സതിശന്‍ വാഴയില്‍, രഘു കണ്ടീയ്യത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.