കോന്നി : കേരളത്തിൽ ചാതൂർവണ്യവ്യവസ്ഥിതി നടപ്പാക്കുവാൻ ബി ജെ പി ക്കും ആർ എസ് എസ് നും എസ് എൻ ഡി പി വിഭാഗവും വെള്ളാപ്പള്ളി നടേശനും കൂട്ട് നിൽക്കുന്നു എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എ കെ എസ് റ്റി യു പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് രാഷ്ട്രീയ നേതാക്കളും ഇപ്പോൾ അന്ധവിശ്വാസത്തിന്റെ പുറകെ ആണ്. സാർവദേശീയ തലത്തിൽ വലതുപക്ഷ ശക്തികൾ ശക്തിപ്രാപിക്കുകയാണ്. ഇത് ലോക രാജ്യങ്ങളെ സാരമായി ബാധിക്കും. ഇസ്രയേൽ നൂറ് കണക്കിന് ആളുകളെ ആണ് കൊന്നൊടുക്കിയിരിക്കുന്നത്. എല്ലാ യുദ്ധ നിയമങ്ങളെയും കാറ്റിൽ പറത്തിയാണ് ഇസ്രായേൽ ആക്രമണം അഴിച്ചു വിടുന്നത്. നാറ്റോ സഖ്യം ഇസ്രയേലിനെ പിന്തുണക്കുന്നു. ഈ രീതിയിൽ കൊടും ക്രൂരതയാണ് ലോകത്ത് നടക്കുന്നത്. എന്നാൽ ഇടതു പക്ഷത്തിന് അനുകൂലമായ സാഹചര്യം കൂടി ഇന്ത്യയിൽ ഉടലെടുക്കുന്നുണ്ട്. രാജ്യത്ത് തീവ്ര വലതുപക്ഷത്തിന്റെ മുന്നേറ്റത്തിനിടെ ആണ് ഇതെല്ലാം സംഭവിക്കുന്നത്.
ഇന്ത്യൻ ഭരണഘടനയെ മാറ്റാൻ കേന്ദ്രം ശ്രമിക്കുന്നു. 1923 ലാണ് സവർക്കർ ഒരു ഫാസിസ്റ്റ് അജണ്ട രാജ്യത്ത് അവതരിപ്പിച്ചത്. ഇതിന് രണ്ട് കൊല്ലം കഴിഞ്ഞാണ് ആർ എസ് എസ് രൂപീകരിചത്. തീവ്ര വലതുപക്ഷത്തിന്റെ മുന്നേറ്റത്തെ ഈ രാജ്യത്തെ ജനത കടിഞ്ഞാൺ ഇട്ടു നിർത്തി. ഫെഡറൽ സംവിധാനത്തെ അടക്കം മാറ്റാൻ ശ്രമിക്കുകയാണ് ബി ജെ പി. ഹിന്ദുത്വ അജണ്ട രാജ്യത്ത് നടപ്പിലാക്കുവാൻ ശ്രമിക്കുന്നു. എന്നാൽ ഹിന്ദുത്വം ഹിന്ദുവിന്റെ അജണ്ടയല്ല. പത്ത് വർഷം ബി ജെ അധികാരത്തിൽ വന്നപ്പോൾ തീവ്ര വർഗീയ ദ്രുവീകരണമുണ്ടായി. ഭരണഘടനാ സ്ഥാപനങ്ങളെ ആർ എസ് എസ് ഭയപ്പെടുത്തുന്നു. ഇനി ഫാസിസത്തിലെക്ക് കുറച്ചു ദൂരം മാത്രമേ ഉള്ളു. കേന്ദ്ര സർക്കാർ മുഖ്യമന്ത്രിമാരെ പോലും ജയിലിൽ അടക്കുകയാണ്. ഇത് തുടർന്നാൽ പാർലമെന്റ് സംവിധാനം പോലും ഇല്ലാതെയാകും. 37% വോട്ട് കിട്ടിയ പാർട്ടിയാണ് ബി ജെ പി.63% വോട്ടും മറുഭാഗത്താണ്. കേരളത്തിലെ 80% ആളുകളും എൽ ഡി എഫ് മുന്നോട്ട് വെച്ച ആശയത്തെ അംഗീകരിച്ചുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
പി എസ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു. ജില്ലാ പ്രസിഡന്റ് പി എസ് കൃഷ്ണകുമാർ പതാക ഉയർത്തി. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഷിബു രക്തസാക്ഷി പ്രമേയവും എ വിപിൻ കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ശ്യാംലാൽ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു , സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, ജില്ലാ കമ്മിറ്റി അഡ്വ.കെയു ജനീഷ് കുമാർ എംഎൽഎ , യൂണിയൻ സംസ്ഥാന നേതാക്കളായ ഒ എസ് അംബിക എംഎൽഎ , എൻ രതിന്ദ്രൻ ,പി എം വിജയൻ ,പി എ എബ്രഹാം, ജില്ലാ ട്രഷറർ എം എസ് രാജേന്ദ്രൻ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തങ്കമണി നാണപ്പൻ ,ഷീല വിജയൻ , സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി ജെ അജയകുമാർ ,ടി ഡി ബൈജു , പി ആർ പ്രസാദ്, സംഘാടക സമിതി കൺവീനർ വർഗ്ഗീസ് ബേബി എന്നിവർ സംസാരിച്ചു. എം എസ് രാജേന്ദ്രൻ ( കൺവീനർ) ടി എ രാജേന്ദ്രൻ ,ഷിജു കുരുവിള , അഡ്വ. എസ് രാജീവ്, പി കെ സത്യവൃതൻ , ബിനു വർഗ്ഗീസ്, സിന്ധു ബിജു എന്നിവർ അംഗങ്ങളായ പ്രമേയ കമ്മിറ്റിയും. കെ സോമൻ (കൺവീനർ) , എം ആർ വത്സകുമാർ , റെജി പോൾ , എസ് സി ബോസ്, പി രാധാകൃഷ്ണൻ നായർ , ബിൻസി എന്നിവർ അംഗങ്ങളായ മിനിട്സ് കമ്മിറ്റിയും, റോബിൻ കെ തോമസ് (കൺവീനർ) വി കെ മുരളി, സി കെ പൊന്നപ്പൻ , വിജു രാധാകൃഷ്ണൻ, മിനി അശോകൻ , ഷീജാ ബായി , രാധാ രാമചന്ദ്രൻ , ജോമോൾ എന്നിവർ അംഗങ്ങളായ ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിക്കുന്നു. ജില്ലാ സെക്രട്ടറി സി രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിച്ചു. തുടർന്ന് ഗ്രൂപ്പു ചർച്ചയും പൊതു ചർച്ചയും നടന്നു. പൊതു ചർച്ച വ്യാഴാഴ്ച്ച 9.30 മുതൽ തുടരും തുടർന്ന് മറുപടി, ഉപരി കമ്മിറ്റി മറുപടി ,കമ്മിറ്റി തെരെത്തെടുപ്പ്, സംസ്ഥാന സമ്മേള പ്രതിനിധികളുടെ തെരെഞ്ഞെടുപ്പ്, അഭിവാദ്യങ്ങൾ,ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം, ഭാവി പരിപാടികൾ, കൃതഞ്ജത ,ഉപസംഹാരത്തോടു കൂടി സമ്മേളനം സമാപിക്കും.