ആലപ്പുഴയിൽ കെഎസ്ആര്‍ടിസി ബസിൻ്റെ ചില്ല് എറിഞ്ഞ് ഉടച്ചതല്ലെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴ പുറക്കാട് ദേശീയ പാതയിൽ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ചില്ല് എറിഞ്ഞ് ഉടച്ചതല്ലെന്ന് പോലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പോലീസ് നിഗമനത്തിൽ എത്തിയത്. പരിശോധനയിൽ ആരും കല്ലെറിയുന്നതായി കണ്ടെത്തിയില്ല. മറ്റ് വാഹനങ്ങളിൽ നിന്ന് കല്ല് തെറിച്ചു വന്നതാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. കല്ല് പതിച്ച് ബസിൻ്റെ മുൻ വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവ‍ർക്ക് പരിക്കേൽക്കുകയും ചെയ്തു. ബൈക്കിൽ ഹെൽമറ്റ് വച്ച് എത്തിയ രണ്ടംഗ സംഘമാണ് കല്ലെറിഞ്ഞതെന്നായിരുന്നു ആരോപണം. പരിക്കേറ്റ ഡ്രൈവറെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എറണാകുളത്ത് നിന്ന് കരുനാഗപ്പള്ളിക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. എതിർ ദിശയിൽ വന്ന ബൈക്കിൽ നിന്നാണ് കല്ലേറ് ഉണ്ടായതെന്നായിരുന്നു ജീവനക്കാരുടെ മൊഴി. ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്ന നിലയിലാണ്. 60 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു. യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തിയിരുന്നു. ബൈക്ക് യാത്രികരെ കണ്ടെത്താനാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. എന്നാൽ ഇവര്‍ കല്ല് എറിയുന്നതായി ദൃശ്യങ്ങളിൽ ഇല്ല. ഇതോടെയാണ് കല്ല് ഏതോ വാഹനം കടന്നുപോയപ്പോൾ തെറിച്ചുവന്നതാകാമെന്ന നിഗമനത്തിൽ പോലീസ് എത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മതിയായ കാരണമില്ലാതെ ഭർത്താവിന്‍റെ കുടുംബത്തിൽ നിന്ന് മാറി പ്രത്യേക താമസ സൗകര്യം ആവശ്യപ്പെടുന്ന ഭാര്യയുടെ...

0
കൊച്ചി: മതിയായ കാരണമില്ലാതെ ഭർത്താവിന്‍റെ കുടുംബത്തിൽ നിന്ന് മാറി പ്രത്യേക താമസ...

ആര്‍.രാജേഷിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതില്‍ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

0
കണ്ണൂര്‍: കണ്ണൂര്‍ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആര്‍.രാജേഷിന്റെ മൃതദേഹത്തോട്...

വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി , പുതുക്കാട് മുപ്ലിയം റോഡില്‍ ഗര്‍ത്തം

0
തൃശൂര്‍: പുതുക്കാട് മുപ്ലിയം റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. സ്‌നേഹപുരത്ത് മുട്ടിപ്പാലത്തിന്...

സി.ഐ.എ.എസ്.എൽ അക്കാദമിയിൽ ബി.ബി.എ ഓണേഴ്സ് ഇൻ ഏവിയേഷൻ മാനേജ്മെന്‍റ് : പ്രവേശനം ഈമാസം 12...

0
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമിയിൽ നാല്...