കുന്നന്താനം : എസ്എൻഡിപി യോഗം കുന്നന്താനം ശാഖാക്ഷേത്രം പ്രതിഷ്ഠാവാർഷിക ഉത്സവം ഞായറാഴ്ച തുടങ്ങി. പ്രബോധനത്തിനായി എത്തിയ ആചാര്യൻ ശിവഗിരിമഠം ധർമസംഘം പ്രസിഡന്റ് സച്ചിദാനന്ദസ്വാമിയെ വൈകിട്ട് ചേർന്ന ചടങ്ങിൽ സ്വീകരിച്ചു. മഹാശാന്തി ഹവനയജ്ഞത്തിൽനിന്ന് ജ്വലിപ്പിച്ച ദീപം, കുന്നന്താനം ടൗൺചുറ്റി നടത്തിയ ശ്രീനാരായണ ദിവ്യജ്യോതിസ് പ്രയാണത്തിന് ശേഷം വേദിയിൽ പ്രതിഷ്ഠിച്ചു. ഇന്ന് വൈകിട്ട് 6.45-ന് മെഗാതിരുവാതിര, കലാവിരുന്ന് തുടങ്ങും. വനിതാസംഘം, യൂത്ത് മൂവ്മെന്റ്, കുമാരിസംഘം എന്നിവയിലെ അംഗങ്ങൾ പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ ഏഴിന് യൂണിയൻ വനിതാ സംഘം സെക്രട്ടറി മണിയമ്മ സോമശേഖരൻ ഗുരുദേവകൃതികളുടെ പാരായണം നടത്തും. 10.15-ന് സച്ചിദാനന്ദസ്വാമിയുടെ കാർമികത്വത്തിൽ ദിവ്യപ്രബോധനം തുടങ്ങും.
വൈകിട്ട് നാലിന് ഗുരു-മഹാത്മജി സമാഗമശതാബ്ദി സമ്മേളനം യോഗം കൗൺസിലർ മന്മഥൻ ഉദ്‌ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.എം. തമ്പി അധ്യക്ഷത വഹിക്കും. ചാണ്ടി ഉമ്മൻ എംഎൽഎ പങ്കെടുക്കും. വൈകീട്ട് 7.30-ന് ചിറക്കര വി. വിജയകുമാർ കഥാപ്രസംഗം നടത്തും. ബുധനാഴ്ച രാവിലെ 11.30-ന് സമൂഹപ്രാർഥന, സർവൈശ്വര്യപൂജ എന്നിവ നടക്കും. 2.30-ന് സച്ചിദാനന്ദസ്വാമി ധ്യാനം നയിക്കും. വൈകിട്ട് അഞ്ചിന് യജ്ഞം സമാപിക്കും. 7.30-ന് തിരുവനന്തപുരം നാടകനിലയത്തിന്റെ നാടകം നടത്തും. വ്യാഴാഴ്ച രാവിലെ ഏഴിന് വനിതാ സംഘം സെക്രട്ടറി മിനി പ്രസാദ് ഗുരുദേവകൃതികളുടെ പാരായണം നടത്തും. 8.30-ന് ശതകലശ പൂജയും അഭിഷേകവും നടക്കും. വൈകിട്ട് 6.45-ന് മംഗളാരതിയോടെ ഉത്സവം സമാപിക്കും. 7.30-ന് ഹരിപ്പാട് രാധേയം ഭജൻസ് ഭക്തിഗാനസുധ നടത്തും.