ചെങ്ങന്നൂര്‍ : എസ്.എന്‍.ഡി.പി.യോഗം ചെങ്ങന്നൂര്‍ യൂണിയന്‍ നടപ്പിലാക്കുന്ന ശ്രീ.വെള്ളാപ്പള്ളി നടേശന്‍ സ്‌നേഹം ഭവന പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 11-ാംമത് വീടിന്റെ താക്കോല്‍ദാനം നാളെ വൈകിട്ട് 3.00 ന് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നിര്‍വ്വഹിക്കും. വെള്ളാപ്പള്ളി നടേശന്റെ യോഗം ജനറല്‍ സെക്രട്ടറി പദത്തിന്റെ 25 വര്‍ഷം പൂര്‍ത്തീകരിച്ച ആഘോഷത്തിന്റെ ഭാഗമായി യൂണിയന്‍ വനിതാ സംഘമാണ് വീടിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്.
73-ാം നമ്പര്‍ എസ്.എന്‍.ഡി.പി.യോഗം കാരയ്ക്കാട് ശാഖാ അംഗവും വിധവയുമായ യമുനാ ബിനുവിനാണ് വീടുവെച്ചുനല്‍കുന്നത്. വീടിന്റെ നിര്‍മ്മാണത്തിനിടയില്‍ യമുനയുടെ ഭര്‍ത്താവും ഭര്‍തൃപിതാവും മരണമടഞ്ഞു. കോവിഡ് പശ്ചാതലത്തില്‍ യൂണിയന്‍ ആഫീസിനോട് ചേര്‍ന്നുള്ള സരസകവി മൂലൂര്‍ സ്മാരകഹാളില്‍ നടക്കുന്ന ചടങ്ങില്‍ യൂണിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി, വൈസ് ചെയര്‍മാന്‍ രാഖേഷ് കോഴഞ്ചേരി, കണ്‍വീനര്‍ അനില്‍ പി ശ്രീരംഗം വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ഐഷാപുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് ശ്രീകുമാരി ഷാജി, സെക്രട്ടറി റീന അനില്‍, ട്രഷറര്‍ സുഷമാ രാജേന്ദ്രന്‍, കോഡിനേറ്റര്‍ ശ്രീകലാ സന്തോഷ്, യൂണിയന്‍ അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആര്‍.മോഹനന്‍, എസ്.ദേവരാജന്‍, ബി.ജയപ്രകാശ് തൊട്ടാവാടി, സുരേഷ് വല്ലന, കെ.ആര്‍.മോഹനന്‍ കൊഴുവല്ലൂര്‍, അനില്‍ കണ്ണാടി എന്നിവര്‍ പ്രസംഗിക്കും.
ചടങ്ങില്‍ വനിതാസംഘം യൂണിയന്‍ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ ബിന്ദു മണിക്കുട്ടന്‍, സൗദാമിനി, ശാലിനി ബിജു, ലതിക പ്രസാദ്, ശാന്തകുമാരി ടീച്ചര്‍, കേന്ദ്രസമിതി പ്രതിനിധി അംഗങ്ങളായ ഓമനാഭായി, ശോഭനാ രാജേന്ദ്രന്‍, ശ്രീദേവി കെ.എസ്, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് ദേവദാസ് രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് ഷോണ്‍ മോഹന്‍, സെക്രട്ടറി രാഹുല്‍ രാജ്, സൈബര്‍സേന യൂണിയന്‍ ചെയര്‍മാന്‍ പ്രദീപ് ചെങ്ങന്നൂര്‍, വൈദികസമിതി യൂണിയന്‍ ചെയര്‍മാന്‍ സൈജു പി.സോമന്‍, വൈസ് ചെയര്‍മാന്‍ സജിത്ത് എം.എസ്, കണ്‍വീനര്‍ ജയദേവന്‍ കെ.വി, എന്നിവര്‍ പങ്കെടുക്കും.