ചെങ്ങന്നൂര്‍ : സ്‌നേഹസാന്ദ്രമായ് 2022 നാളെ (30-05-2022) രാവിലെ 11 ന് ചെങ്ങന്നൂര്‍ നഗരസഭാ കോണ്‍ഫറന്‍ഹാളില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹ സേവനം ചെയ്തവരെയും സംഘടനകളെയും കാരുണ്യ-സേവന പ്രവര്‍ത്തനങ്ങളിലും മറ്റു വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചവരേയും ആദരിക്കല്‍, പഠനോപകരണ വിതരണം എന്നിവ എംപി നിര്‍വ്വഹിക്കും. നേഴ്‌സറി – അംഗനവാടി തലം മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിക്കുന്ന ക്ലാസ്സിന് ആവശ്യമായ പഠനോ പകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യും. നിരവധി വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ള പഠനോപകരണങ്ങള്‍ നഗരസഭ 23-ാം വാര്‍ഡിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വിതരണം ചെയ്യുന്നത്.
പൂമ്പാറ്റ ബാലസഭാ പ്രവര്‍ത്തനോദ്ഘാടനവും കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികള്‍, 23-ാം വാര്‍ഡ് എ.ഡി.എസ്.-അയല്‍ക്കൂട്ടം ഭാരവാഹികള്‍ എന്നിവര്‍ക്കുള്ള അനുമോദനം, മുഖ്യ പ്രഭാഷണം എന്നിവ നഗരസഭാ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് നിര്‍വ്വഹിക്കും. മുന്‍ ചെയര്‍മാനും നഗരസഭാ കൗണ്‍സിലറുമായ കെ.ഷിബുരാജന്‍ അദ്ധ്യക്ഷത വഹിക്കും. കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കി ലോക റെക്കോഡ് നേടിയതിന് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് കെ. പുഷ്പലത, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സ്തുത്യര്‍ഹ സേവനത്തിന് ജില്ലാ ആശുപത്രി ജീവനക്കാരായ ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.ആര്‍ വത്സല, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നേഴ്‌സ് റൂബി തോമസ്, പാലിയേറ്റീവ് കെയര്‍ നേഴ്‌സ് സി.എസ് മഞ്ജുമോള്‍, പാലിയേറ്റീവ് ഫിസിയോതെറാപ്പിസ്റ്റ് എസ്. ദിവ്യ,
നഗരസഭ 23-ാം വാര്‍ഡ് ആശാപ്രവര്‍ത്തക രമണി വിഷ്ണു, മികച്ച കാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ചെങ്ങന്നൂര്‍ ഐ.എം.എ. പ്രസിഡന്റ് ഡോ.ഉമ്മന്‍ വര്‍ഗീസ്, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ.ആര്‍.ജയകൃഷ്ണന്‍, ലയണ്‍സ് ക്ലബ്ബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജി.വേണുകുമാര്‍, എന്റെ കല്ലിശ്ശേരി വാട്‌സ് ആപ്പ് ഗ്രൂപ്പ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് സജി വര്‍ഗീസ് പാറപ്പുറം, പൊതു പ്രവര്‍ത്തകനായ കല്ലിശ്ശേരി ഈരയില്‍ വീട്ടില്‍ലിജോ ഈരയില്‍, മികച്ച മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്ക് മലയാള മനോരമ ചെങ്ങന്നൂര്‍ ബ്യൂറോ ലേഖകന്‍ അനീഷ് വി.കുറുപ്പ്, കേരള കൗമുദി ചെങ്ങന്നൂര്‍ ബ്യൂറോ ലേഖകന്‍ ടി.എസ് സനല്‍കുമാര്‍ മികച്ച കുടുംബശ്രീ വനിതാ സംരംഭക കുടവയറന്‍സ് കിച്ചണ്‍ ഉടമ ഗീതാ വിജയന്‍ സംഘടനകളും നവമാധ്യമ കൂട്ടായ്മകളുമായ പുത്തന്‍കാവ് നമ്മള്‍ യുവജന കൂട്ടായ്മ, എന്റെ ചെങ്ങന്നൂര്‍ നവമാധ്യമ കൂട്ടായ്മ, ഹാര്‍ട്ട് ഓഫ് ചെങ്ങന്നൂര്‍ ഫെയ്‌സ്ബുക്ക് കൂട്ടായ്മ, ഗ്ലോബല്‍ പ്രവാസി കോണ്‍ഗ്രസ് ആലപ്പുഴ, വോയ്‌സ് ഓഫ് ചെങ്ങന്നൂര്‍ ഫെയ്‌സ് ബുക്ക് കൂട്ടായ്മ എന്നിവരെയാണ് ചടങ്ങില്‍ ആദരിക്കുന്നത്.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ എസ്.ശ്രീകല, വൈസ് ചെയര്‍പേഴ്‌സണ്‍ഷീജാ ഉദയന്‍, 23-ാം വാര്‍ഡ് എ.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ റ്റി.കെ.പുഷ്പ, വൈസ് ചെയര്‍പേഴ്‌സണ്‍ ഉഷാ സത്യന്‍, സെക്രട്ടറി പി.എ.അനുഷ, സി.ഡി.എസ്. ഉപസമിതി കണ്‍വീനര്‍മാര്‍, 23-ാം വാര്‍ഡ് എ.ഡി.എസ്., അയല്‍ക്കൂട്ടം ഭാരവാഹികള്‍ എന്നിവരേയും ചടങ്ങില്‍ അനുമോദിക്കും.