പത്തനംതിട്ടയിൽ സ്നേഹിത പോലീസ് എക്സ്റ്റൻഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോലീസ് സ്റ്റേഷനിൽ പരാതികളുമായി എത്തുന്നവർക്ക് അടിയന്തിര മാനസിക പിന്തുണയും കൗൺസലിങ്ങും നൽകുന്നതിനായി സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ‘സ്നേഹിത’ ജൻഡർ ഹെൽപ്പ്‌ ഡെസ്ക് ജില്ലയിലെ ഡിവൈഎസ്‌പി ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി. കോന്നിയിൽ സ്നേഹിത എക്സ്റ്റൻഷൻ കൗണ്ടറിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനി സാബു തോമസ് നിർവഹിച്ചു. ഡിവൈഎസ്‌പി ടി. രാജപ്പൻ മുഖ്യപ്രഭാഷണം നടത്തി. കോന്നി പോലീസ് ഇൻസ്‌പെക്ടർ പി. ശ്രീജിത്ത്‌ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എസ്. ആദില വിഷയം അവതരിപ്പിച്ചു. പത്തനംതിട്ടയിൽ ഡിവൈഎസ്‌പി എസ്. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സിന്ധു അനിൽ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ ജെൻഡർ ഡിപിഎം പി.ആർ. അനുപമ വിഷയാവതരണം നടത്തി തിരുവല്ലയിൽ മാത്യു ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ അനു ജോർജ് അധ്യക്ഷതവഹിച്ചു. അടൂർ, റാന്നി എന്നിവടങ്ങളിൽ ഡിവൈഎസ്‌പി ഓഫീസുകളുമായി ബന്ധപ്പെട്ട് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...