തിരുവനന്തപുരം : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 9 കോഴ്സുകൾക്ക് കൂടി അംഗീകാരം നൽകി യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ (യുജിസി). ബികോം, ബിബിഎ, അഫ്ദലുൽ ഉലമ എന്നീ കോഴ്സുകൾക്കാണ് ബിരുദ തലത്തിൽ അംഗീകാരം നൽകിയിരിക്കുന്നത്. ബിരുദാനന്തര തലത്തിൽ എം.കോം, എം.എ ഇക്കണോമിക്സ്, സംസ്കൃതം, ഫിലോസഫി, അറബിക്, ഹിന്ദി എന്നീ കോഴ്സുകൾക്കും അംഗീകാരം നൽകി. എല്ലാ കോഴ്സുകളിലേക്കുമുള്ള പ്രവേശന നടപടികൾ ജൂലൈ ഒന്ന് മുതൽ ആരംഭിച്ച് ഓഗസ്റ്റ് 31 വരെ തുടരുന്നതാണ്. മുൻപ് 13 കോഴ്സുകളാണ് സർവ്വകലാശാലയിൽ ഉണ്ടായിരുന്നത്. എന്നാൽ, 9 കോഴ്സുകൾക്ക് കൂടി അംഗീകാരം ലഭിച്ചതോടെ, ഈ അധ്യായന വർഷം മുതൽ ആകെ കോഴ്സുകളുടെ എണ്ണം 22 ആയി ഉയരും. നിലവിൽ, 22 കോഴ്സുകളുടെയും പഠനസാമഗ്രികളുടെ രൂപകൽപ്പന പൂർത്തിയായിട്ടുണ്ട്. ഇതിനോടൊപ്പം കില, ഡിജിറ്റൽ യൂണിവേഴ്സിറ്റി, അസാപ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് വിവിധ പാഠ്യപദ്ധതികൾ നടപ്പാക്കാനും ലക്ഷ്യമിടുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.