Monday, June 23, 2025 7:03 am

ശബരിമലയിൽ ഇതുവരെ എത്തിയത് 40,90000 അയ്യപ്പഭക്തർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഈ വർഷത്തെ മണ്ഡല – മകരവിളക്ക് സീസണിൽ ഇതുവരെ ഏകദേശം 40,90000 (നാൽപ്പത് ലക്ഷത്തി തൊണ്ണൂറായിരം) അയ്യപ്പഭക്തർ ശബരിമല സന്ദർശിച്ചതായി ശബരിമല എഡിഎം അരുൺ എസ്. നായർ അറിയിച്ചു. പ്രതിദിനം 90000ന് മുകളിൽ അയ്യപ്പഭക്തർ എത്തിയിട്ടുണ്ട്. അതിൽ പല ദിവസങ്ങളിലെയും കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. മകരവിളക്ക് മഹോത്സവത്തിന് ആറ് ദിവസം മാത്രമാണ് ഇനിയുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഭക്തജനത്തിരക്കുണ്ടായി. കൂടുതൽ ഭക്തർ എത്തിയാലും അവർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിനുള്ള സാഹചര്യമാണ് ശബരിമലയിൽ സജ്ജമാക്കിയിട്ടുള്ളതെന്നും എഡിഎം പറഞ്ഞു.

പോലീസ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളും ആത്മാർദ്ധമായ സേവനമാണ് ശബരിമലയിൽ അനുഷ്ഠിക്കുന്നത്. മകരവിളക്ക് മഹോത്സവ ദിവസവും അതിന് മുൻപുള്ള രണ്ട് ദിവസങ്ങളിലും ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം വെർച്ച്വൽ ക്യൂവിൻ്റെയും സ്പോട്ട് ബുക്കിങ്ങിൻ്റെയും എണ്ണത്തിൽ നിയന്ത്രണം വരുത്തും. ഭക്തജന തിരക്ക് നിയന്ത്രിച്ച് സുരക്ഷിതമായ ദർശനം സാധ്യമാക്കുകയാണ് ലക്ഷ്യം. ഹൈക്കോടതി നിർദേശപ്രകാരമായിരിക്കും മകരവിളക്ക് സമയത്തെ സന്ദർശനത്തിനുള്ള ക്രമീകരണങ്ങളെന്നും എഡിഎം അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാഹന പരിശോധനയ്ക്കിടെ അമിത വേഗതയിൽ മുന്നോട്ടെടുത്ത കാർ തട്ടി പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു

0
പെരുമ്പാവൂർ: വാഹന പരിശോധനയ്ക്കിടെ അമിത വേഗതയിൽ മുന്നോട്ടെടുത്ത കാർ തട്ടി പോലീസ്...

ബിജെപിയുടെ ചുവടുറപ്പിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് സ്ഥാനാർത്ഥി മോഹൻ ജോർജ്

0
മലപ്പുറം : നിലമ്പൂരിൽ ബിജെപിയുടെ ഒറ്റ വോട്ടും നഷ്ടപ്പെടില്ലെന്നും ഭാരതീയ ജനതാ...

ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാനിൽ നിന്ന് വീണ്ടും കനത്ത മിസൈൽ ആക്രമണം

0
തെല്‍ അവിവ്: ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാനിൽ നിന്ന് വീണ്ടും കനത്ത...

കഴക്കൂട്ടത്ത് ബൈപ്പാസ് ജംഗ്ഷനിൽ മൂന്നു പേർ അടങ്ങുന്ന സംഘത്തിന്‍റെ ആക്രമണം

0
തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് ബൈപ്പാസ് ജംഗ്ഷനിൽ മൂന്നു പേർ അടങ്ങുന്ന...