കൊച്ചി : എ.എന്‍ രാധാകൃഷ്ണനെ കേരള നിയമസഭയിലെത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനമാണ് തൃക്കാക്കരയില്‍ ചര്‍ച്ചയാകുന്നതെന്നും ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ഭീകരവാദികള്‍ക്കെതിരായ പി.സി ജോര്‍ജിന്റെ നിലപാടിനെയാണ് ബിജെപി പിന്തുണച്ചത്. അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഒരു പരിശോധനയും നടത്തിയിട്ടില്ല. വിദ്വേഷ മുദ്രാവാക്യം നടത്തിയ കൊച്ചുകുട്ടിയോട് തിരിച്ചും മറിച്ചും ചോദിച്ചിട്ടും അതിഗംഭീര പ്രകടനമാണ് നടത്തുന്നത്. ഭീകരവാദ നിലപാടിനെതിരായ പോരാട്ടം കേരളത്തിന്റെ മണ്ണില്‍ തുടരും. ഇത്തവണ വിജയം നേടാനുള്ള പ്രവര്‍ത്തനമാണ് ബിജെപി നടത്തുന്നത്. ഇടതുപക്ഷക്കാര്‍ പോലും എ.എന്‍ രാധാകൃഷ്ണന് വോട്ടുകൊടുക്കുമെന്നും അവര്‍ വ്യക്തമാക്കി.
തൃക്കാക്കരയില്‍ ബിജെപി ഓഫീസ് സന്ദര്‍ശിച്ച ഉമ തോമസിന്റെ പ്രവര്‍ത്തിക്ക് പിന്നില്‍ സിപിഐ എം ഗൂഢാലോചനയാണ്. ദൃശ്യങ്ങള്‍ ആദ്യമെത്തിയത് സിപിഐ എം കേന്ദ്രങ്ങളിലാണ്. ഇതുവഴി ബിജെപിയെ ചെളി വാരിയെറിയാനാണ് ശ്രമമെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. ഉപതെരഞ്ഞെടുപ്പിന്റെ ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുകയാണ്. പി.സി ജോര്‍ജിന്റെ വിദ്വേഷപ്രസംഗവും, പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ കൊലവിളി മുദ്രാവാക്യവും ഉണ്ടാക്കിയ അടിയൊഴുക്കുകള്‍ വോട്ടാക്കാനുള്ള തത്രപ്പാടിലാണ് മുന്നണികള്‍.
സ്ഥാനാര്‍ത്ഥികള്‍ രാവിലെ മുതല്‍ റോഡ് ഷോയിലായിരിക്കും. യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ബാങ്ക് ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷങ്ങളാണ്. അതിനെ തകര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നുവെന്ന തോന്നലിലാണ് യു.ഡി.എഫും കോണ്‍ഗ്രസും നീങ്ങുന്നത്. പി.ടി തോമസിനോടുള്ള സഹതാപം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്. പരമ്പരാഗത വോട്ട് ബാങ്ക് കാക്കുന്നതിനൊപ്പം ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷ വോട്ട് ബാങ്കുകളിലേക്ക് കടന്നുകയറാനാണ് ഇടതുമുന്നണി ആദ്യം ശ്രമിച്ചത്. ഡോ.ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന എതിരാളികളുടെ പ്രചാരണം നേട്ടമാകുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.