എ.എന്‍ രാധാകൃഷ്ണനെ കേരള നിയമസഭയിലെത്തിക്കും ശോഭ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എ.എന്‍ രാധാകൃഷ്ണനെ കേരള നിയമസഭയിലെത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനമാണ് തൃക്കാക്കരയില്‍ ചര്‍ച്ചയാകുന്നതെന്നും ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ഭീകരവാദികള്‍ക്കെതിരായ പി.സി ജോര്‍ജിന്റെ നിലപാടിനെയാണ് ബിജെപി പിന്തുണച്ചത്. അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഒരു പരിശോധനയും നടത്തിയിട്ടില്ല. വിദ്വേഷ മുദ്രാവാക്യം നടത്തിയ കൊച്ചുകുട്ടിയോട് തിരിച്ചും മറിച്ചും ചോദിച്ചിട്ടും അതി​ഗംഭീര പ്രകടനമാണ് നടത്തുന്നത്. ഭീകരവാദ നിലപാടിനെതിരായ പോരാട്ടം കേരളത്തിന്റെ മണ്ണില്‍ തുടരും. ഇത്തവണ വിജയം നേടാനുള്ള പ്രവര്‍ത്തനമാണ് ബിജെപി നടത്തുന്നത്. ഇടതുപക്ഷക്കാര്‍ പോലും എ.എന്‍ രാധാകൃഷ്ണന് വോട്ടുകൊടുക്കുമെന്നും അവര്‍ വ്യക്തമാക്കി.

തൃക്കാക്കരയില്‍ ബിജെപി ഓഫീസ് സന്ദര്‍ശിച്ച ഉമ തോമസിന്റെ പ്രവര്‍ത്തിക്ക് പിന്നില്‍ സിപിഐ എം ഗൂഢാലോചനയാണ്. ദൃശ്യങ്ങള്‍ ആദ്യമെത്തിയത് സിപിഐ എം കേന്ദ്രങ്ങളിലാണ്. ഇതുവഴി ബിജെപിയെ ചെളി വാരിയെറിയാനാണ് ശ്രമമെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. ഉപതെരഞ്ഞെടുപ്പിന്റെ ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുകയാണ്. പി.സി ജോര്‍ജിന്റെ വിദ്വേഷപ്രസംഗവും, പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ കൊലവിളി മുദ്രാവാക്യവും ഉണ്ടാക്കിയ അടിയൊഴുക്കുകള്‍ വോട്ടാക്കാനുള്ള തത്രപ്പാടിലാണ് മുന്നണികള്‍.

സ്ഥാനാര്‍ത്ഥികള്‍ രാവിലെ മുതല്‍ റോഡ് ഷോയിലായിരിക്കും. യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ബാങ്ക് ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷങ്ങളാണ്. അതിനെ തകര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നുവെന്ന തോന്നലിലാണ് യു.ഡി.എഫും കോണ്‍ഗ്രസും നീങ്ങുന്നത്. പി.ടി തോമസിനോടുള്ള സഹതാപം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍​ഗ്രസ്. വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്. പരമ്പരാഗത വോട്ട് ബാങ്ക് കാക്കുന്നതിനൊപ്പം ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷ വോട്ട് ബാങ്കുകളിലേക്ക് കടന്നുകയറാനാണ് ഇടതുമുന്നണി ആദ്യം ശ്രമിച്ചത്. ഡോ.ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന എതിരാളികളുടെ പ്രചാരണം നേട്ടമാകുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...

രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു ; പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കും

0
ന്യൂഡൽഹി : ഡൽഹിയിലെ ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ്...