സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 10 ആം ക്ലാസ് പാസായിരിക്കണം. വിവാഹം കഴിഞ്ഞവരും 25-45 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. വാര്‍ഡ് 15 ലെ താമസക്കാര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡേറ്റയും ഓഗസ്റ്റ് 29 ന് വൈകിട്ട് അഞ്ചിന് മുമ്പ് ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലഭിക്കണം. ഫോണ്‍  8547620575, 9447100234.

എം.ബി.എ പ്രവേശനം
കേരള യൂണിവേഴ്സിറ്റിയുടെ അടൂര്‍ യു.ഐ.എം പഠന കേന്ദ്രത്തില്‍ ഒഴിവുള്ള എം.ബി.എ സീറ്റുകളിലേക്ക് 50 ശതമാനം മാര്‍ക്കോടെ ബിരുദം പാസ്സായവര്‍ക്ക് പ്രവേശനം നേടാം. സ്‌പോട്ട് അഡ്മിഷനുള്ള അവസാന തീയതി സെപ്തംബര്‍ 14. ഫോണ്‍  7560992525.

ടെക്‌നിക്കല്‍ അസിസ്റ്റന്‍റ്മാരെ തെരഞ്ഞെടുക്കുന്നു
സാമൂഹ്യനീതി വകുപ്പിന്റെ അടൂര്‍, തിരുവല്ല റവന്യൂ ഡിവിഷന്‍ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്‍റ്മാരെ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത -സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യു), മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിംഗ്, വേര്‍ഡ് പ്രോസസിംഗില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ്. അഭിമുഖം സെപ്തംബര്‍ 10 രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കളക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍. പ്രായപരിധി 35 വയസ്. മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ നിശ്ചിത യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം അന്നേ ദിവസം രാവിലെ 09.30 ന് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് ജില്ല സാമൂഹ്യനീതി ഓഫീസില്‍ നേരിട്ടോ 0468 2325168 എന്ന നമ്പറിലോ ബന്ധപ്പെടണം.

അന്‍പ് വീട് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
സാമൂഹ്യ നീതി വകുപ്പ് ആരംഭിക്കുന്ന അന്‍പ് വീട് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തന പരിചയമുള്ള സര്‍ക്കാര്‍ അംഗീകൃത സന്നദ്ധസംഘടനകള്‍ നടത്തുന്ന റെസിഡന്‍ഷ്യല്‍ സ്‌പെഷ്യല്‍ സ്‌കൂളുകള്‍, കെയര്‍ ഹോമുകള്‍, റെസിഡന്‍ഷ്യല്‍ വൊക്കേഷണല്‍ ട്രെയിനിങ് സെന്‍ററുകള്‍, ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന മറ്റ് അനുയോജ്യമായ റെസിഡന്‍ഷ്യല്‍ സൗകര്യമുള്ള തദ്ദേശ സ്ഥാപനങ്ങള്‍, ഭിന്നശേഷിയുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഭിന്നശേഷിയുള്ള വ്യക്തികളുടെ മാതാപിതാക്കളോ നിയമപരമായ രക്ഷിതാക്കളോ ചികിത്സ, ആശുപത്രിവാസം, യാത്ര, ഗുരുതര രോഗാവസ്ഥ, തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളില്‍ ആയിരിക്കുമ്പോള്‍ ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് സുരക്ഷിതമായ താല്‍കാലിക താമസവും പരിചരണവും ലഭ്യമാക്കുന്ന പദ്ധതിയാണ് ‘അന്‍പ് വീട്’. ജില്ല സാമൂഹ്യ നീതി ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 31. ഫോണ്‍  04682 325168.

തീറ്റപ്പുല്‍കൃഷി വികസന പദ്ധതിക്ക് അപേക്ഷിക്കാം
ക്ഷീര വികസന വകുപ്പിന്റെ 2026-2027 സാമ്പത്തിക വര്‍ഷത്തിലെ തീറ്റപ്പുല്‍കൃഷി വികസന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 സെന്‍റിന് മുകളിലുള്ള പുല്‍കൃഷി, തരിശുഭൂമിയിലുള്ള പുല്‍കൃഷി എന്നീ പദ്ധതികളും പുല്‍കൃഷിക്ക് വേണ്ടിയുള്ള യന്ത്രവല്‍ക്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയുമാണ് പദ്ധതിയിലുള്ളത്. താല്‍പ്പര്യമുള്ളവര്‍ ക്ഷീരവികസന വകുപ്പിന്റെ  http://www.ksheerasree.kerala.gov.in/ പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 28. വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...