ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് കൈത്താങ്ങായി റാന്നി ഗ്രാമപഞ്ചായത്ത്. ഓണാഘോഷത്തോടനുബന്ധിച്ച് പഞ്ചായത്തിലെ 16 അതിദരിദ്ര കുടുംബങ്ങൾക്കുള്ള സ്പെഷ്യൽ ഓണക്കിറ്റുകളും 115 ആശ്രയ ഗുണഭോക്താക്കൾക്കുള്ള കിറ്റുകളും സമയബന്ധിതമായി വിതരണം ചെയ്ത് റാന്നി ഗ്രാമപഞ്ചായത്ത് ഭരണസമിതി മാതൃകയായി. ദുരിതപൂർണ്ണമായ സാഹചര്യത്തിലും ഒരു കുടുംബം പോലും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കിയത്.

ഓണത്തിന് അത്യാവശ്യമായ നിത്യോപയോഗ സാധനങ്ങളും ഭക്ഷ്യധാന്യങ്ങളും ഉൾപ്പെടുത്തിയ വിപുലമായ കിറ്റുകളാണ് ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടും പ്രത്യേക വിതരണ കേന്ദ്രങ്ങൾ വഴിയും എത്തിച്ച് നൽകിയത്. വെള്ളപ്പൊക്കം സൃഷ്ടിച്ച സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ചേർത്തുപിടിക്കാനും അവരെ ഓണാഘോഷത്തിന്റെ സന്തോഷത്തിലേക്ക് കൊണ്ടുവരാനും സാധിച്ചതിൽ അഭിമാനമുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ജനപ്രതിനിധികളുടെയും ഐ.സി.ഡി.എസ്, കുടുംബശ്രീ പ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തിലാണ് കിറ്റ് വിതരണം വേഗത്തിൽ പൂർത്തിയാക്കുവാന്‍ സാധിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും ; ഉയർന്ന താപനില മുന്നറിയിപ്പ്, നാലു ഡിഗ്രി സെൽഷ്യസ്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. മൂന്നു മുതൽ...

കോഴിക്കോട് ജൂവലറികളിൽനിന്ന് 118 പവനുമായി മുങ്ങിയ പ്രതി അറസ്റ്റിൽ

0
കോഴിക്കോട് : കോഴിക്കോട് കമ്മത്ത്‌ലെയ്‌നിലുള്ള വിവിധ ജൂവലറികളിൽനിന്നായി 118 പവനിലേറെ വരുന്ന...

ഇടുക്കിയിലെ ഇരട്ടക്കുട്ടികളുടെ മരണം ; അസ്വഭാവിക മരണത്തിന് കേസെടുത്തു

0
അടിമാലി: ഇടുക്കിയില്‍ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ അടിമാലി പോലീസ് അസ്വഭാവിക മരണത്തിന്...

പരിചയം നടിച്ചെത്തിയ ആൾ വെള്ളംചോദിച്ച് വീട്ടിൽ കയറി മോഷണം ; 4 പവനും രണ്ടരലക്ഷവും...

0
കക്കോടി : കുരുവട്ടൂർ മച്ചക്കുളത്ത് വീട്ടിൽ പട്ടാപ്പകൽനടന്ന മോഷണത്തിൽ നാലുപവനും രണ്ടരലക്ഷം...