പത്തനംതിട്ട : എസ്ഡിടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട നഗരത്തിൽ മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സലാം പാറക്കാട് ഉത്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് ഗോപി പുതുമല സ്വാഗതവും ജില്ലാ പ്രസിഡൻ്റ് അഷ്റഫ് ആലപ്ര അദ്ധ്യക്ഷതയും വഹിച്ചു. എസ്ഡിപിഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡൻ്റ് എം.ഡി ബാബു ആശംസാ പ്രസംഗം നടത്തി. യൂണിയൻ ഹെഡ് ലോഡ് വർക്ക്കേഴ്സ് സംസ്ഥാന ട്രെഷർ അഷ്റഫ് പേഴുകാട്ടിൽ ആശംസകൾ അർപ്പിച്ചു.
തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പൊള്ളത്തരം തുറന്നു കാട്ടപ്പെട്ടുവെന്നും അവകാശങ്ങൾ നേടിയെടുക്കാൻ തൊഴിലാളികളുടെ നേതൃത്വത്തിൽ സമരങ്ങൾ ശക്തിപ്പെടുത്തുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ സലാം പാറയ്ക്കാട് പറഞ്ഞു. മെയ്ദിന റാലി അബാൻ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് പത്തനംതിട്ട സെൻട്രൽ ജംഗ്ഷനില്‍ സമാപിച്ചു. യോഗത്തിൽ ജില്ലാ ട്രഷറർ ദിലീപ് ചിറ്റാർ നന്ദി പറഞ്ഞു.