സോഷ്യല്‍ മീഡിയ ആംഗ്സൈറ്റി എന്നാൽ എന്താ ? അറിയാം

For full experience, Download our mobile application:
Get it on Google Play

സോഷ്യൽ മീഡിയ ഇടയ്ക്കിടെ എടുത്ത് സ്ക്രോള്‍ ചെയ്യാറുണ്ടോ ? ഇങ്ങനെ ചെയ്തില്ലങ്കിൽ എന്തോ ഒരു മിസ് ഔട്ട് തോന്നറുണ്ടോ ? എന്നാൽ നിങ്ങൾ സോഷ്യല്‍ മീഡിയ ആംഗ്സൈറ്റി എന്ന അവസ്ഥ നേരിടുന്നുണ്ട്. ഈ ഡിജിറ്റല്‍ യുഗത്തില്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗമില്ലാതെ ആർക്കും ജീവിക്കാൻ കഴിയില്ല. സ്മാര്‍ട് ഫോണില്ലാതെ തുടരാൻ ആളുകള്‍ വളരെ പ്രയാസപ്പെടുന്നത് തന്നെ സോഷ്യല്‍ മീഡിയയോടുള്ള ഈ അമിത ആധിക്യമാണ് താനും. സോഷ്യല്‍ മീഡിയ ആംഗ്സൈറ്റി നമ്മുടെ മാനസിക നിലയെ പതിയെ ബാധിക്കാം. സോഷ്യല്‍ മീഡിയ അധികമായി ഉപയോഗിക്കുന്നവരിലാണ് ‘സോഷ്യല്‍ മീഡിയ ആംഗ്സൈറ്റി’, അല്ലെങ്കില്‍ ‘ഫിയര്‍ ഓഫ് മിസിംഗ് ഔട്ട്’ എന്ന മനസിക അവസ്ഥയുണ്ടാവുന്നത്. എപ്പോഴും മറ്റുള്ളവരുടെ എഴുത്തുകളും ഫോട്ടോകളും വീഡിയോകളുമെല്ലാം കണ്ട് നമ്മുടെ ജീവിതവുമായി താരതമ്യം ചെയ്ത് മനസ് ആംഗ്സൈറ്റിയിലേക്കോ (ഉത്കണ്ഠ) നിരാശയിലേക്കോ (ഡിപ്രഷൻ) പോവുക, നമുക്ക് കുറവുകളുണ്ടെന്ന് തോന്നുക, ആത്മവിശ്വാസം ഇല്ലാതാവുക, ഉൾവലിഞ്ഞിരിക്കുക, സ്വന്തം പോസ്റ്റുകൾ ഡിലീറ്റു ചെയ്യുക, മറ്റുള്ളവരുമായി സ്വന്തം സഹചര്യം താരതമ്യം ചെയ്യുക ഇതൊക്കെ ഈ അവസ്ഥയുടെ ഭാ​ഗമാണ്.

സോഷ്യല്‍ മീഡിയ ഉപയോഗം നമ്മളില്‍ സന്തോഷമുണ്ടാക്കുന്നിന്‍റെ ഭാഗമായി അഡിക്ഷൻ രൂപപ്പെടുന്നു. ഈ ഘട്ടത്തില്‍ നമ്മുടെ ബന്ധങ്ങളിൽ പോലും വിള്ളലുകൾ വരാം. കൗമാരക്കാർ വേ​ഗത്തിൽ ഈ അവസ്ഥയിലേക്ക് വീഴാം. ഇത് കാരണം പഠനത്തിൽ ഇവർ പിന്നോക്കം പോകും. ഇത് അവരുടെ കരിയറിനെയും സാരമായി ബാധിക്കും. സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം മൂലം ആളുകളില്‍ ഏകാന്തതയും സാമൂഹികമായ ഉള്‍വലിയലും ഏറിവരും. ഒരു വീട്ടില്‍ തന്നെ എല്ലാം അംഗങ്ങളും വെവ്വേറെ സ്ഥലത്തിരുന്ന് ഫോണ്‍ നോക്കുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. സോഷ്യൽ മീഡിയയുടെ അമിത ഉപയോ​ഗം വിഷാദം, ഉത്പാദനക്ഷമത കുറവ് തുടങ്ങിയ അവസ്ഥകളിലേക്കും നമ്മെ എത്തിക്കൂ. കരുതലുണ്ടാവണം. സമയം സെറ്റ് ചെയ്ത് സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കുക തന്നെ ചെയ്യണം. ആദ്യമാദ്യം ഇത് ചെയ്യാൻ പ്രയാസമായിരിക്കും. പക്ഷേ പിന്നീട് തീര്‍ച്ചയായും സാധിക്കും. താല്‍പര്യമുള്ള മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...