Sunday, April 20, 2025 7:48 pm

ബിജെപിയെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ ; രാജേട്ടനോട് കട്ടക്കലിപ്പില്‍ ബിജെപി പ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല കക്ഷത്തിരുന്ന നേമം പോവുകയും ചെയ്തു, ഈ അവസ്ഥയിലാണ് കേരളത്തിലെ ബി ജെ പി പ്രവര്‍ത്തകര്‍. നേമത്തെ ബി ജെ പി തോല്‍വിക്കുള്ള കാരണങ്ങള്‍ അക്കമിട്ട് എഴുതിയിലാല്‍ രാജഗോപാലിന്റെ പേര് മാറ്റി നിര്‍ത്താനാവില്ല. തനിക്ക് ലഭിച്ചയത്ര വോട്ട് കുമ്മനം രാജശേഖരന്‍ നേമത്ത് പിടിക്കുമോ എന്ന് സംശയമുണ്ടെന്ന് തുറന്നടിച്ച രാജഗോപാലിന്റെ നാവില്‍ നിന്നും എതിരാളികള്‍ക്ക് ആഘോഷിക്കാന്‍ വേണ്ടത് പിന്നെയും ലഭിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവായതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും അദ്ദേഹത്തെ തള്ളിപ്പറയാന്‍ ആരും രംഗത്ത് വന്നില്ലെന്ന് മാത്രം. ഒടുവില്‍ ഫലം വന്നപ്പോള്‍ രാജഗോപാലിന്റെ പ്രവചനം സത്യമാവുകയായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ബി ജെ പി ക്ക് വോട്ട് ചെയ്ത സമ്മതിദായകര്‍ക്ക് നന്ദി അര്‍പ്പിച്ച്‌ കൊണ്ട് ഫേസ്ബുക്കില്‍ അദ്ദേഹമെഴുതിയ കുറിപ്പിന് താഴെ ശക്തമായ ഭാഷയിലാണ് ബിജെ പി പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നത്. അതേസമയം രാജഗോപാലിന് നന്ദി അര്‍പ്പിച്ചുകൊണ്ടും ഇടത് പ്രവര്‍ത്തകര്‍ കമന്റ് ചെയ്യുന്നുണ്ട്. ആറായിരത്തോളം പേരാണ് ഇതുവരെ കമന്റ്  ചെയ്തിരിക്കുന്നത്. ജനവിധിയെ മാനിക്കുന്നുവെന്നും തോല്‍വി സംബന്ധിച്ച്‌ പാര്‍ട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്യുമെന്നും രാജഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതുന്നു.

കമന്‍റുകള്‍ ഇങ്ങനെ
ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു രാജാട്ടാ.. നിങ്ങള്‍ ഇല്ലായിരുന്നല്‍ ഒരു പക്ഷേ ആ സീറ്റ്‌ തിരിച്ചുപിടിക്കാന്‍ പറ്റില്ലായിരുന്നു..

നന്ദി
താങ്കള്‍ വാ അടച്ചു വെച്ചിരുന്നെങ്കില്‍ കുമ്മനം ജയിച്ചേനെ.,. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റിസള്‍ട്ട്‌ അറിഞ്ഞ ഉടനെ, വെച്ച്‌ പിടിച്ചു എകെജി സെന്ററിലേക്കു വിജയന്റെ അനുഗ്രഹം വാങ്ങാന്‍, സ്‌പീക്കര്‍ തിരഞ്ഞെടുപ്പില്‍ കൃഷ്ണന് വോട്ട് ചെയ്തു, കേന്ദ്രത്തിനെതിരെ നിയമസഭയില്‍ അവതരിപ്പിച്ച എല്ലാ പ്രമേയങ്ങളെയും താങ്കള്‍ അനുകൂലിച്ചു. ചെയ്തതെല്ലാം പാര്‍ട്ടിക്ക് പാര യായിരുന്നു. താങ്കളെ പാര്‍ട്ടിക്ക് ശെരിക്കു മനസ്സിലായില്ല എന്നു തോന്നുന്നു.താങ്കള്‍ ആരെയാണ് ഇപ്പോള്‍ ആശംസിച്ചത്..

സഹായിച്ചില്ലെങ്കിലും ഇനി എങ്കിലും ദ്രോഹിക്കരുത്…..
പ്രവര്‍ത്തകര്‍ രാപ്പകല്‍ ഇല്ലാതെ കഷ്ടപെട്ടത് നിങ്ങള്‍ ഒരു നിമിഷം കൊണ്ടു തട്ടി എറിഞ്ഞു … ഇനി അബദ്ധം പറയണം എന്ന് തോന്നുമ്ബോള്‍ വീട്ടില്‍ ഉള്ള കണ്ണാടിയില്‍ നോക്കി പറഞ്ഞു സമദാനിക്കു, അതെ വഴി ഉള്ളൂ…ഈ പോസ്റ്റ്‌ മനസ്സ് കൊണ്ട് ചിരിച്ചു കൊണ്ട് ഇട്ടതാണ് എന്ന് മനസ്സില്‍ ആയി…. ദുരന്തം

രാജേട്ടാ, ദയവു ചെയ്തു നിങ്ങള്‍ മിണ്ടാതിരിക്കുന്നതാ പാര്‍ട്ടിക്ക് നല്ലത്. അനേകം പേര് ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണ്. നിങ്ങളുടെ ചില സന്ദര്ഭങ്ങളിലുള്ള പ്രസ്താവനകള്‍ കൊണ്ട് വലിയ വിലയാണ് നല്‍കേണ്ടിവന്നത്

എനിക്ക് ശേഷം പ്രളയം എന്ന താങ്കളുടെ മനസ്ഥിതി മാറ്റിയിരുന്നെങ്കില്‍ ഒരു സീറ്റ്‌ എങ്കിലും ബിജെപി ക്ക് കിട്ടിയേനെ സഖാവെ

വായിലുള്ള നാക്കു മര്യാദക്ക് ഇട്ട് നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു എങ്കില്‍ ഉള്ളത് പോകില്ലായിരുന്നു… ഇപ്പോള്‍ ഒരു നന്ദി…. പ്രായത്തെ റെസ്‌പെക്‌ട് ചെയ്യുന്നത് കൊണ്ട് വേറൊന്നും പറയുന്നില്ല…ബിജെപി ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അണികളുടെ കാര്യം ആണ് ഓര്‍ക്കേണ്ടത്…… നിങ്ങളെ പോലുള്ള നേതാക്കള്‍ ബിജെപിക്ക് ശാപം ആണ്‌….. നിങ്ങളെ പോലുള്ളവര്‍ ഒഴിഞ്ഞു പോയെങ്കില്‍ മാത്രമേ ഇനി ബിജെപി ക്ക് കേരളത്തില്‍ വിജയം കാണാന്‍ പറ്റുകയുള്ളു..

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കാൻ ഇന്റര്‍പോളിന്റെ സഹായം തേടി

0
ബംഗ്ലാദേശ്: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മറ്റ് 11 പേർക്കുമെതിരെ...

പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ തമിഴ്നാടു സ്വദേശിയെ കാണാതായി

0
റാന്നി: പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ തമിഴ്നാടു സ്വദേശിയെ കാണാതായി. തമിഴ്നാട് തെങ്കാശി തിരുനെല്‍വേലി...

സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്

0
പാലക്കാട്: സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി....

ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

0
റോം : ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഗാസയിൽ...