സമൂഹ മാധ്യമങ്ങൾ കുടുംബ ബന്ധങ്ങൾ തകർക്കുന്നു : റ്റി ശശിധരൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : സമൂഹ മാധ്യമങ്ങൾ കുടുംബ ബന്ധങ്ങളെ തകർക്കുകയും കുടുംബ ബന്ധങ്ങളുടെ ദൃഢത ഇല്ലാതെ ആക്കുകയും ചെയ്യുന്നുവെന്ന് ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി റ്റി ശശിധരൻ പറഞ്ഞു. അറിവിലൂടെ അന്ധവിശ്വാസം ചെറുക്കുക എന്ന മുദ്രാ വാക്യമുയർത്തി സി പി എം കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നിയിൽ സംഘടിപ്പിച്ച മാനവീയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹ മാധ്യമങ്ങളുടെ ഉപയോഗം കേരളത്തിലെ കുടുംബ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തി. കേരളം ദൈവത്തിന്റെ സ്വന്തം നാടെന്നാണ് പറയുന്നത്.

നന്മയുടെ നാടാണ് ദൈവത്തിന്റെ നാട്. പത്തനംതിട്ടയിലെ നരബലി പോലെ ഉള്ള സംഭവങ്ങൾ ആകസ്മികമായി കേൾക്കുന്നത് കൊണ്ടാണ് നമുക്ക് അതിശയം തോന്നുന്നത്. മത വിശ്വാസത്തിന് എതിരല്ല കമ്മ്യൂണിസ്റ്റ്കാർ. വൈരുധ്യത്മിക ഭൗതികവാതമാണ് കമ്മ്യൂണിസ്റ്റ് ആശയം. കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു പ്രത്യേക തരം പാർട്ടി ആണ്. തൊഴിലാളി വർഗ പ്രസ്ഥാനത്തിന് വേണ്ടി നിലകൊണ്ട പാർട്ടി ആണ് കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും അദ്ദേഹം കൂട്ടി ചേർത്തു. സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി ജെ അജയകുമാർ അധ്യക്ഷത വഹിച്ചു. സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സി പി എം കോന്നി ഏരിയ സെക്രട്ടറി ശ്യാം ലാൽ,അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ, ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി, ബ്ലോക്ക് അംഗം തുളസി മണിയമ്മ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...