നാഗര്‍കോവില്‍: കോട്ടാറില്‍ സോഫ്റ്റ്‌വെയര്‍ കമ്പിനിയിലെ ടോയ് ലെറ്റില്‍ ഒളിക്യാമറ വെച്ച കമ്പിനി ഉടമസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. നാഗര്‍കോവില്‍ പള്ളിവിള സ്വദേശി സഞ്ജു (29) ആണ് അറസ്റ്റിലായത്.
രണ്ടാഴ്ച്ച മുമ്പ് സഞ്ജു നാഗര്‍കോവില്‍ ചേട്ടികുളത്തില്‍ പുതിയ സോഫ്റ്റ്‌വെയര്‍ കമ്പിനി തുടങ്ങിയിരുന്നു. ഇവിടെ യുവതികളും ജോലിക്കെത്തിയിരുന്നു. സംഭവദിവസം ഒരു യുവതി ടോയ് ലെറ്റില്‍ പോയപ്പോള്‍ ഒളിക്യാമറ വെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ യുവതി ക്യാമറയുമായി സഞ്ജുവിനെ സമീപിച്ചു. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. തുടര്‍ന്ന് യുവതി കോട്ടാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ സെന്തില്‍കുമാര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം സഞ്ജുവിനെ അറസ്റ്റ് ചെയ്തു. സഞ്ജുവിന്റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്ത പോലീസ് പരിശോധന നടത്തിയപ്പോള്‍ അതില്‍നിന്ന് നിരവധി അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ടെത്തുകയുണ്ടായി. പ്രതിയെ ഇന്നലെ നാഗര്‍കോവില്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യ്തു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.