പന്തളം : കുളനട പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ ഉള്‍പ്പെട്ട മണ്ണില്‍മോടി അംബേദ്കര്‍ പട്ടികജാതി കോളനിയില്‍ നടപ്പിലാക്കുന്ന മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം വിനീത അനില്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് 2019- 2020 വാര്‍ഷിക പദ്ധതിയില്‍ അംഗീകാരം നല്‍കി ജില്ലാ മണ്ണു സംരക്ഷണ ഓഫീസ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പ്രത്യേക ഘടക പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി പദ്ധതി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അംഗം ജിജി ജോര്‍ജ് ചടങ്ങില്‍ സന്നിഹിതയായിരുന്നു.
കുളനടയില്‍ മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
RECENT NEWS
Advertisment