തിരുവനന്തപുരം: സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന് ആറ് വര്‍ഷത്തെ തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. സോളാര്‍ ഉപകരണങ്ങളുടെ അവകാശം വാങ്ങിക്കുവാന്‍ മുന്‍ മുഖ്യമന്ത്രിയുടെ വ്യാജകത്ത് നിര്‍മ്മിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 2012ലെ കേസിന്റെ വിചാരണ ഒരു വര്‍ഷം മുന്‍പാണ് പൂര്‍ത്തിയായത്. എന്നാല്‍ കേസില്‍ നാലുവര്‍ഷത്തിലധികം ബിജു രാധാകൃഷ്ണന് ജയിലില്‍ കഴിഞ്ഞതിനാല്‍ ബിജു രാധാകൃഷ്ണന് കോടതി ഇളവ് നല്കി.
സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന് ആറ് വര്‍ഷത്തെ തടവും പിഴയും
RECENT NEWS
Advertisment