Wednesday, July 2, 2025 4:54 pm

‘നിങ്ങൾ മനസ്സിലാക്കുന്നതിന് അപ്പുറമാണ് കാര്യങ്ങൾ, ഒരുതരത്തിലാണ് പിടിച്ചു നിൽക്കുന്നത്’ : സോളാര്‍ കേസിലെ പരാതിക്കാരി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സോളാർ കേസിൽ വലിയ സമ്മർദം അനുഭവിക്കുന്നതായും മനസ്സിലാക്കുന്നതിന് അപ്പുറത്താണ് കാര്യങ്ങളെന്നും പരാതിക്കാരി. ഒരു തരത്തിലാണ് പിടിച്ചു നിൽക്കുന്നതെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അവര്‍ പറഞ്ഞു. ‘സമ്മർദം ഞാൻ ശ്രദ്ധിക്കാറില്ല. ഒരുപാട് ആരോപണങ്ങൾ എനിക്കെതിരെ വരുന്നുണ്ട്. ഒരുതരത്തിൽ ഞാൻ പിടിച്ചു നിൽക്കുകയാണ്. നിങ്ങൾ മനസ്സിലാക്കുന്നതിന് അപ്പുറമാണ് കാര്യങ്ങൾ. അതായത്, മൊഴി കൊടുക്കാതിരിക്കുന്നതിന് വേണ്ടി എന്നെ ഒരു വധശ്രമത്തിന്റെ അറ്റം വരെ കൊണ്ടു വന്നെത്തിച്ചു. ഞാൻ ജീവനോടെ രക്ഷപ്പെട്ടത് ശ്രീചിത്രയിലെ ട്രീറ്റ്‌മെന്റും ഒരു സ്വകാര്യ ആശുപത്രിയുടെ കണ്ടുപിടിത്തവും കൊണ്ടു മാത്രമാണ്’ – അവർ പറഞ്ഞു.

‘അങ്ങനെയാണ് ഒരു രാഷ്ട്രീയ ആയുധമായി നിൽക്കാതെ നിഷ്പക്ഷ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന സംവിധാനത്തിലേക്ക് മാറിയത്. രണ്ടു ദിവസത്തിന് അകം ഇതിനൊരു തീരുമാനമുണ്ടാക്കിയിട്ടേ ഡൽഹി വിടുന്നുള്ളൂ’- അവർ കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ എഫ്‌ഐആർ കേട്ട കേസാണിത്. തെരഞ്ഞെടുപ്പ് സമയത്ത് കൊണ്ടുവരണമെന്ന ഉദ്ദേശ്യമില്ല. ഇപ്പോൾ തന്നെ വളരെ നിശ്ശബ്ദമായാണ് ഇതിന്റെ പിറകെ നടക്കുന്നത്. ഇത് പൊലീസിന്റെ കുഴപ്പമല്ല. അവർക്ക് പരിമിതികളുണ്ട്. കേസുകൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നത്. അതു കൊണ്ടാണ് സിബിഐയെ സമീപിച്ചത്- അവർ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോടതിയലക്ഷ്യ കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്

0
ധാക്ക: കോടതിയലക്ഷ്യ കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ്...

പരുമല റോഡിലെ വെള്ളക്കെട്ട് ; വലഞ്ഞ് വ്യാപാരികളും യാത്രക്കാരും

0
പരുമല : ചെറിയ മഴപെയ്താൽ റോഡും തോടും തിരിച്ചറിയാനാകാത്ത അവസ്ഥയില്‍...

കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം ; ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി

0
ആലപ്പുഴ : കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം. ഓമനപ്പുഴയിൽ അച്ഛൻ...

തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്ന് കെപിസിസി

0
തിരുവനന്തപുരം: കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്ക് വിമർശനം. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം...